ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂളിന്റെ വിജയക്കുതിപ്പ് തുടരുന്നു. നോർവിച്ച് സിറ്റിയെ എതിരില്ലാത്ത ഒരു ഗോളിന് ലിവർപൂൾ തോൽപ്പിച്ചു. പരിക്ക് മാറി തിരിച്ചെത്തിയ സാദിയോ മാനേയുടെ ഗോളിലാണ് ലിവർപൂളിന്റെ ജയം.
രണ്ടാം പകുതിയിലാണ് മത്സരത്തിലെ ഏക ഗോൾ പിറന്നത്. പകരക്കാരനായി ഇറങ്ങിയ മാനെ 78-ാം മിനിറ്റിൽ നോർവിച്ചിന്റെ വലകുലുക്കി. ജോർദൻ ഹെന്റേഴ്സന്റെ പാസിൽ നിന്ന് മനോഹരമായ ഒരു ഇടത് കാൽ അടിയോടെ മാനെ ഗോൾ നേടിയത്.
ലിവർപൂളിന്റെ തുടർച്ചയായ പതിനേഴാം വിജയമാണിത്. ലീഗിൽ ലിവർപൂളിനു 26 മത്സരങ്ങളിൽ 76 പോയിന്റുകളാണ് ഉള്ളത്. രണ്ടാം സ്ഥാനക്കാർ ആയ മാഞ്ചസ്റ്റർ സിറ്റിക്ക് 51 പോയിന്റുണ്ട്.