+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സി​ന്ധ്യ​യ്ക്ക് സ്വ​ന്തം സ​ര്‍​ക്കാ​രി​നെ​തി​രെ പ്ര​തി​ഷേ​ധി​ക്ക​ണ​മെ​ങ്കി​ൽ ആ​കാ​മെ​ന്ന് ക​മ​ൽ​നാ​ഥ്

ഭോ​പ്പാ​ല്‍: മ​ധ്യ​പ്ര​ദേ​ശ് കോ​ണ്‍​ഗ്ര​സി​ലെ ത​മ്മി​ല​ടി മു​റു​കു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക​ട​ന പ​ത്രി​ക​യി​ലെ വാ​ഗ്ദാ​ന​ങ്ങ​ള്‍ പാ​ലി​ച്ചി​ല്ല എ​ന്ന ആ​രോ​പ​ണ​മു​യ​ർ​ത്തി ജ്യോ​തി​രാ​ദി​ത്യ സി​ന്
സി​ന്ധ്യ​യ്ക്ക് സ്വ​ന്തം സ​ര്‍​ക്കാ​രി​നെ​തി​രെ പ്ര​തി​ഷേ​ധി​ക്ക​ണ​മെ​ങ്കി​ൽ ആ​കാ​മെ​ന്ന് ക​മ​ൽ​നാ​ഥ്
ഭോ​പ്പാ​ല്‍: മ​ധ്യ​പ്ര​ദേ​ശ് കോ​ണ്‍​ഗ്ര​സി​ലെ ത​മ്മി​ല​ടി മു​റു​കു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക​ട​ന പ​ത്രി​ക​യി​ലെ വാ​ഗ്ദാ​ന​ങ്ങ​ള്‍ പാ​ലി​ച്ചി​ല്ല എ​ന്ന ആ​രോ​പ​ണ​മു​യ​ർ​ത്തി ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ​യ്ക്ക് തെ​രു​വി​ലി​റ​ങ്ങി പ്ര​തി​ഷേ​ധി​ക്ക​ണ​മെ​ങ്കി​ല്‍ ആ​കാ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ക​മ​ല്‍​നാ​ഥ് പ​റ​ഞ്ഞു.

സ്വ​ന്തം സ​ർ​ക്കാ​രാ​ണെ​ന്നൊ​ന്നും സി​ന്ധ്യ നോ​ക്കേ​ണ്ട കാ​ര്യ​മി​ല്ലെ​ന്നും അ​വ​ർ​ക്ക് സാ​ധി​ക്കു​ന്ന​ത് ചെ​യ്യ​ട്ടെ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സം​സ്ഥാ​ന​ത്തെ നേ​താ​ക്ക​ൾ ത​മ്മി​ലു​ള്ള വി​ഷ​യ​ങ്ങ​ൾ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ് ദേ​ശീ​യ നേ​താ​ക്ക​ൾ നി​ർ​ശം ന​ൽ​കി​യ​തി​നു പി​ന്നാ​ലെ​യാ​ണ് ക​മ​ൽ​നാ​ഥ് പൊ​ട്ടി​ത്തെ​റി​ച്ച​ത്.

എ​ന്നാ​ൽ, കോ​ണ്‍​ഗ്ര​സി​ല്‍ ഭി​ന്ന​ത​യു​ണ്ടെ​ന്ന ആ​രോ​പ​ണം മു​തി​ര്‍​ന്ന നേ​താ​വ് ദി​ഗ്‌​വി​ജ​യ് സിം​ഗ് ത​ള്ളി. പ്ര​ക​ട​ന പ​ത്രി​ക​യി​ലെ വാ​ഗ്ദാ​ന​ങ്ങ​ള്‍ ന​ട​പ്പാ​ക്കാ​ന്‍ ക​മ​ല്‍​നാ​ഥ് എ​ല്ലാ പ​രി​ശ്ര​മ​വും ന​ട​ത്തു​ന്നു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ ഒ​റ്റ​ക്കെ​ട്ടാ​ണെ​ന്നും അ​ദ്ദേ​ഹം അ​വ​കാ​ശ​പ്പെ​ട്ടു.

സം​സ്ഥാ​ന​ത്തെ അ​ധ്യാ​പ​ക​ര്‍ സ്ഥി​ര നി​യ​മ​നം ആ​വ​ശ്യ​പ്പെ​ട്ട് ന​ട​ത്തു​ന്ന പ്ര​ക്ഷോ​ഭ​ത്തി​ന് പി​ന്തു​ണ​യ​റി​യി​ച്ചാ​ണ് സി​ന്ധ്യ മു​ഖ്യ​മ​ന്ത്രി​യെ അ​ട​ക്കം വി​മ​ർ​ശി​ച്ച​ത്. തി​ര​ഞ്ഞെ​ടു​പ്പ് വാ​ഗ്ദാ​ന​ങ്ങ​ള്‍ പാ​ലി​ക്കാ​ത്ത​പ​ക്ഷം നി​ങ്ങ​ള്‍ ഒ​റ്റ​യ്ക്കാ​വി​ല്ല താ​നും പ്ര​തി​ഷേ​ധ​വു​മാ​യി തെ​രു​വി​ല്‍ ഇ​റ​ങ്ങു​മെ​ന്ന് സി​ന്ധ്യ പ്ര​തി​ഷേ​ധ​ക്കാ​രോ​ട് പ​റ​യു​ക​യും ചെ​യ്തി​രു​ന്നു.
More in Latest News :