കൊച്ചി: ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്ന് നിയുക്ത ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. പാർട്ടി ഏൽപ്പിച്ച ചുമതല കൃത്യമായി നിർവഹിക്കാൻ ശ്രമിക്കുമെന്നും ഇപ്പോൾ പാർട്ടിയിൽ തർക്കങ്ങളില്ലെന്നും സുരേന്ദ്രൻ പ്രതികരിച്ചു.
പാർട്ടിയിലെയും മുന്നണിയിലെയും എല്ലാവരെയും ഒരുമിപ്പിച്ചുകൊണ്ടുപോവുന്നതാവും തന്റെ പ്രവർത്തനം. പാർട്ടി ഏൽപ്പിച്ച ചുമതല കൃത്യമായി നിർവഹിക്കാൻ ശ്രമിക്കും. ഇപ്പോൾ പാർട്ടിയിൽ തർക്കങ്ങളില്ല. ബിജെപിയെ ശക്തമായി മുന്നോട്ടുകൊണ്ടുപോവാൻ ലഭിച്ച അവസരമായാണ് ഇതിനെ കാണുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.
ബിജെപിയിൽ ഗ്രൂപ്പുകളില്ല. പാർട്ടി ഒരു ടീമായാണ് പ്രവർത്തിക്കുന്നത്. വ്യക്തിയിൽ അധിഷ്ടിതമായല്ല പാർട്ടി പ്രവർത്തിക്കുന്നത്. എല്ലാവരെയും ഉൾക്കൊണ്ടുകൊണ്ട് മുതിർന്ന നേതാക്കളെയടക്കം ഒരുമിച്ച് നിർത്തി ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.