കൊച്ചി: ഡിജിപി ലോക്നാഥ് ബെഹ്റയുടെ ബ്രിട്ടൻ യാത്രയിൽ ദുരൂഹതയുണ്ടെന്നു കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. ഡിജിപിയുടെ യാത്ര നടപടി ക്രമങ്ങൾ പാലിച്ചാണോയെന്നു പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഡിജിപി ഒൗദ്യോഗിക സന്ദർശനത്തിലാണോ സ്വകാര്യ സന്ദർശനത്തിനാണോ പോകുന്നത് എന്ന കാര്യത്തിൽ ദുരൂഹതയുണ്ട്. ഒൗദ്യോഗിക സന്ദർശനത്തിനാണു പോയതെങ്കിൽ അതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കിയിട്ടുണ്ടോയെന്ന് അറിയണം. വിവാദ കന്പനിക്ക് യുകെ ബന്ധമുണ്ടെന്നാണു പറയപ്പെടുന്നതെന്നും മുരളീധരൻ പറഞ്ഞു.
എസ്എപി ക്യാന്പിൽനിന്നു തോക്കുകളും വെടിയുണ്ടകളും കാണാതായത് ആഭ്യന്തരസുരക്ഷയെ ബാധിക്കുന്ന വിഷയമാണെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു. കേന്ദ്ര ആഭ്യന്തരവകുപ്പ് വിഷയത്തെ ഗൗരവമായി കാണും. ഇപ്പോൾ ഒൗപചാരികമായി വിഷയം കേന്ദ്രസർക്കാരിന്റെ മുന്നിൽ എത്തിയിട്ടില്ല. അതുകൊണ്ടുതന്നെ നടപടികളിലേക്ക് നീങ്ങിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.