പോര്‍ട്ട് ഓ പ്രിന്‍സ്: ഹെയ്ത്തിയിൽ സ്വകാര്യ അനാഥാലയത്തിലുണ്ടായ തീപിടിത്തത്തിൽ 15 കുട്ടികൾ വെന്തുമരിച്ചു. നിരവധിപ്പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. തലസ്ഥാനമായ പോര്‍ട്ട് ഓ പ്രിന്‍സിൽ പ്രവർത്തിക്കുന്ന അനാഥാലയത്തിലാണ് തീപിടിത്തമുണ്ടായത്.
അനാഥാലയത്തിന് ഔദ്യോഗിക അംഗീകാരമില്ലായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. തീപിടിത്തമുണ്ടാകാനുള്ള കാരണം പോലീസ് അന്വേഷിച്ചു വരികയാണ്. സ്ഥാപനത്തിൽ വൈദ്യുതിക്കു പകരം മെഴുകുതിരികൾ കൂടുതലായി ഉപയോഗിച്ചിരുന്നുവെന്ന് മറ്റു കുട്ടികളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.