ചെന്നൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഷാഹീൻബാഗ് മാതൃകയിൽ ചെന്നൈ വണ്ണാർപേട്ടിൽ പ്രതിഷേധിച്ചവർക്കു നേരെ പോലീസ് ലാത്തിച്ചാർജ്. സ്ത്രീകൾ ഉൾപ്പടെ നിരവധി പേർക്ക് ലാത്തിച്ചാർജിൽ പരിക്കേറ്റു. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം.
നിരവധി പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. അർധരാത്രിയോടെ ഇവരെ വിട്ടയച്ചു. വെള്ളിയാഴ്ച ഉച്ചക്ക് തുടങ്ങിയ സമരം അവസാനിപ്പിക്കാൻ പോലീസ് പ്രതിഷേധക്കാരോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പോലീസ് നിര്‍ദേശം അനുസരിക്കാന്‍ പ്രതിഷേധക്കാര്‍ തയാറായില്ല. തുടർന്നാണ് രാത്രി ലാത്തിച്ചാർജ് നടത്തി സമരക്കാരെ ഒഴിപ്പിക്കാൻ നോക്കിയത്.