ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ യുഎസ് സന്ദർശനം മാറ്റിവച്ചു. അടുത്ത മാസം നടത്താനിരുന്ന സന്ദർശനമാണ് റദ്ദാക്കിയത്. ജൂണിനു മുൻപ് സന്ദർശനം നടന്നേക്കില്ലെന്നാണ് റിപ്പോർട്ടുകൾ.
യൂറോപ്യൻ യൂണിയൻ വിട്ട ബ്രിട്ടൻ യുഎസുമായി ചില വ്യാപാരക്കരാറുകളിൽ ഒപ്പുവച്ചേക്കുമെന്ന് സൂചനയുണ്ടായിരുന്നു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയിൽ കരാറുകൾ ഒപ്പിടുമെന്നായിരുന്നു കരുതിയിരുന്നത്.