ലണ്ടൻ: ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് വിലക്ക്. യുവേഫയാണ് മാഞ്ചസ്റ്റർ സിറ്റിക്ക് വിലക്ക് ഏർപ്പെടുത്തിയത്. വരുന്ന രണ്ട് സീസണുകളിലാണ് വിലക്ക്. കൂടാതെ 3.25 കോടി ഡോളർ (ഏകദേശം 232.64 കോടി രൂപ) പിഴയും ചുമത്തി.
സാമ്പത്തിക വിഷയങ്ങളിലും ക്ലബ് ലൈസൻസിംഗ് ചട്ടങ്ങളിലും ഗുരുതര പിഴവ് വരുത്തിയതിനെ തുടർന്നാണ് നടപടി എന്നാണ് വിശദീകരണം. സ്പോൺസർഷിപ്പ് വരുമാനം പെരുപ്പിച്ചുകാട്ടി സാമ്പത്തിക അച്ചടക്ക സമിതിയെ കബളിപ്പിച്ചതായി യുവേഫ പറയുന്നു.
അതേസമയം തീരുമാനത്തിനെതിരെ അപ്പീൽ നൽകുമെന്ന് സിറ്റി അധികൃതർ അറിയിച്ചു.