പാറ്റ്ന: ഇടതു നേതാവ് കനയ്യകുമാറിനു നേരെ വീണ്ടും ആക്രമണം. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ടു വെള്ളിയാഴ്ച ബക്സറിൽനിന്ന് അറയിലേക്കു യാത്ര ചെയ്യവെയാണു കനയ്യയ്ക്കു നേരെ കല്ലേറുണ്ടായത്.
ന്ധജൻ ഗണ്‍ മൻ യാത്ര’ എന്ന പേരിൽ സിഎഎ, എൻപിആർ, എൻആർസി എന്നിവയ്ക്കെതിരേ ബിഹാറിൽ നടന്നുവരുന്ന പ്രതിഷേധ സംഗമത്തിൽ പങ്കെടുക്കുന്ന കനയ്യകുമാറിന് നേരെ രണ്ടാഴ്ചയ്ക്കിടെ നടക്കുന്ന എട്ടാമത് ആക്രമണമാണ് വെള്ളിയാഴ്ചയുണ്ടായത്.
ജനുവരി 30 മുതലാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരേ കനയ്യ ’ജൻ ഗണ്‍ മൻ’ പ്രചാരണം ആരംഭിച്ചത്. ഫെബ്രുവരി 29-ന് പാറ്റ്നയിൽ കൂറ്റൻ പ്രകടനത്തോടെയാണ് യാത്ര പൂർത്തിയാവുക.