+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പി​ണ​റാ​യി മോ​ദി​യു​ടെ താ​ള​ത്തി​ന് തു​ള്ളു​ന്ന കു​ഞ്ഞി​രാ​മ​നാ​യെ​ന്നു മു​ല്ല​പ്പ​ള്ളി

കോ​ഴി​ക്കോ​ട്: കേ​ര​ള പോ​ലീ​സി​ന്‍റെ ആ​യു​ധ​ങ്ങ​ളും വെ​ടി​യു​ണ്ട​യും കാ​ണാ​താ​യ സം​ഭ​വം പ്ര​ത്യേ​ക ജ​ഡ്ജി അ​ന്വേ​ഷി​ക്ക​ണ​മെ​ന്നു കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ. മാ​വോ​യി​സ
പി​ണ​റാ​യി മോ​ദി​യു​ടെ താ​ള​ത്തി​ന് തു​ള്ളു​ന്ന കു​ഞ്ഞി​രാ​മ​നാ​യെ​ന്നു മു​ല്ല​പ്പ​ള്ളി
കോ​ഴി​ക്കോ​ട്: കേ​ര​ള പോ​ലീ​സി​ന്‍റെ ആ​യു​ധ​ങ്ങ​ളും വെ​ടി​യു​ണ്ട​യും കാ​ണാ​താ​യ സം​ഭ​വം പ്ര​ത്യേ​ക ജ​ഡ്ജി അ​ന്വേ​ഷി​ക്ക​ണ​മെ​ന്നു കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ. മാ​വോ​യി​സ്റ്റ് സാ​ഹി​ത്യം കൈ​വ​ശം വ​ച്ച​തി​ന്‍റെ പേ​രി​ൽ ര​ണ്ടു ചെ​റു​പ്പ​ക്കാ​ർ​ക്കെ​തി​രെ യു​എ​പി​എ ചു​മ​ത്തി​യ സ​ർ​ക്കാ​ർ, തോ​ക്കും വെ​ടി​യു​ണ്ട​യും ന​ഷ്ട​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ ഡി​ജി​പി​ക്കെ​തി​രെ യു​എ​പി​എ ചു​മ​ത്ത​ണ​മെ​ന്നും മു​ല്ല​പ്പ​ള്ളി ആ​വ​ശ്യ​പ്പെ​ട്ടു.

സി​എ​ജി റി​പ്പോ​ർ​ട്ടി​ൽ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​ക്കെ​തി​രെ​യു​ള്ള പ​രാ​മ​ർ​ശ​ങ്ങ​ളെ​ക്കു​റി​ച്ച് കേ​ന്ദ്ര ഏ​ജ​ൻ​സി അ​ന്വേ​ഷ​ണം ന​ട​ത്തി​യാ​ൽ അ​ട്ടി​മ​റി​ക്ക​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ണ്ട്. അ​തു​കൊ​ണ്ട്, ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് നി​ശ്ച​യി​ക്കു​ന്ന ജ​ഡ്ജി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്ത​ണം. ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ​യും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും ത​മ്മി​ലു​ള്ള ബ​ന്ധം അ​റി​യു​ന്ന​തു കൊ​ണ്ടാ​ണു കേ​ന്ദ്ര ഏ​ജ​ൻ​സി അ​ന്വേ​ഷ​ണ​ത്തി​ൽ വി​ശ്വാ​സ​മി​ല്ലാ​ത്ത​തെ​ന്നും മു​ല്ല​പ്പ​ള്ളി പ​റ​ഞ്ഞു.

മു​ഖ്യ​മ​ന്ത്രി കേ​ന്ദ്ര​ത്തെ ഭ​യ​പ്പെ​ടു​ക​യാ​ണ്. ന​രേ​ന്ദ്ര മോ​ദി​യു​ടെ താ​ള​ത്തി​നു തു​ള്ളു​ന്ന കു​ഞ്ഞി​രാ​മ​നാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ മാ​റ​രു​ത്. മു​ഖ്യ​മ​ന്ത്രി​യും ന​രേ​ന്ദ്ര മോ​ദി​യും ത​മ്മി​ലു​ള്ള അ​ന്ത​ർ​ധാ​ര അ​റി​യാ​ൻ കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ൾ​ക്കു താ​ൽ​പ​ര്യ​മു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി മൗ​നം വെ​ടി​യ​ണ​മെ​ന്നും മു​ല്ല​പ്പ​ള്ളി ആ​വ​ശ്യ​പ്പെ​ട്ടു.
More in Latest News :