+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ഹ​മ്മ​ദാ​ബാ​ദ് ഒ​രു​ങ്ങു​ക​യാ​ണ്... ഹൗ​ഡി മോ​ദി​യെ വെ​ല്ലാ​ൻ "കെം ഛോ ​ട്രം​പ്’

അ​ഹ​മ്മ​ദാ​ബാ​ദ്: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ ഇ​ന്ത്യാ​സ​ന്ദ​ർ​ശ​ന​ത്തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ അ​ണി​യ​റ​യി​ൽ ത​കൃ​തി​യാ​യി ന​ട​ക്കു​ന്നു. ഈ ​മാ​സം 24, 25 തീയ​തി​ക​ളി​ലാ​ണ് ട്ര
അ​ഹ​മ്മ​ദാ​ബാ​ദ് ഒ​രു​ങ്ങു​ക​യാ​ണ്... ഹൗ​ഡി മോ​ദി​യെ വെ​ല്ലാ​ൻ
അ​ഹ​മ്മ​ദാ​ബാ​ദ്: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ ഇ​ന്ത്യാ​സ​ന്ദ​ർ​ശ​ന​ത്തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ അ​ണി​യ​റ​യി​ൽ ത​കൃ​തി​യാ​യി ന​ട​ക്കു​ന്നു. ഈ ​മാ​സം 24, 25 തീയ​തി​ക​ളി​ലാ​ണ് ട്രം​പും ഭാ​ര്യ മെ​ലാ​നി​യ​യും ഇ​ന്ത്യ​യി​ലെ​ത്തു​ന്ന​ത്.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ അ​മേ​രി​ക്ക​ൻ സ​ന്ദ​ർ​ശ​ന വേ​ള​യി​ൽ ന​ട​ന്ന ഹൗ​ഡി മോ​ദി പ​രി​പാ​ടി​യും അ​തി​നു ല​ഭി​ച്ച ജ​ന​കീ​യ സ്വീ​കാ​ര്യ​ത​യും ഏ​റെ ച​ർ​ച്ച ചെ​യ്യ​പ്പെ​ട്ടി​രു​ന്നു. ഇ​പ്പോ​ൾ അ​തേ മാ​തൃ​ക​യി​ൽ ഇ​ന്ത്യ​യി​ലും പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു. "കെം ഛോ ​ട്രം​പ്’ എ​ന്ന പേ​രി​ൽ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റി​ന് വ​ൻവ​ര​വേ​ൽ​പ് ന​ൽ​കാ​നാ​ണ് തീ​രു​മാ​നം. ഗു​ജ​റാ​ത്തി ഭാ​ഷ​യി​ൽ "കെം ഛോ' ​എ​ന്നാ​ൽ ഹൗ ​ആ​ർ യു ​എ​ന്ന​ർ​ഥം.

24ന് ​അ​ഹ​മ്മ​ബാ​ബാ​ദി​ലെ സ​ർ​ദാ​ർ വ​ല്ല​ഭാ​യ് പ​ട്ടേ​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തു​ന്ന ട്രം​പി​നെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി സ്വീ​ക​രി​ക്കും. സ​ബ​ർ​മ​തി ആ​ശ്ര​മ​ത്തി​ൽ നി​ന്നാ​ണ് ട്രം​പി​ന്‍റെ യാ​ത്ര ആ​രം​ഭി​ക്കു​ന്ന​ത്. തു​ട​ർ​ന്ന് ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​മാ​യ സ​ർ​ദാ​ർ വ​ല്ല​ഭാ​യ് പ​ട്ടേ​ൽ സ്റ്റേ​ഡി​യം ട്രം​പ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ഇ​വി​ടെ വ​ച്ചാ​യി​രി​ക്കും "കെം ഛോ ​ട്രം​പ്' പ​രി​പാ​ടി​യും ന​ട​ക്കു​ക. മോ​ദി-​ട്രം​പ് സൗ​ഹൃ​ദം തു​റ​ന്നു​കാ​ട്ടു​ന്ന ഈ ​പ​രി​പാ​ടി കാ​ണാ​ൻ ഒ​രു ല​ക്ഷ​ത്തോ​ളം പേ​ർ എ​ത്തു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ഇ​ന്ത്യ​യി​ലെ ഏറ്റ​വും പ്ര​ശ​സ്ത​രാ​യ ക​ലാ​കാ​രന്മാരു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സാം​സ്കാ​രി​ക വി​രു​ന്ന് പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ന​ട​ക്കും.

ട്രം​പി​നെ സ്വീ​ക​രി​ക്കാ​നാ​യി അ​ഹ​മ്മ​ദാ​ബാ​ദി​ൽ ഒ​ട്ടേ​റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ന​ട​ക്കു​ന്ന​ത്. റോ​ഡ് നി​ർ​മാ​ണം ദ്രുത​ഗ​തി​യി​ൽ പു​രോ​ഗ​മി​ക്കു​ന്നു. ട്രം​പ് ക​ട​ന്നുവ​രു​ന്ന പ്ര​ധാ​ന റോ​ഡു​ക​ളു​ടെ ഇ​രുവ​ശ​വും ഒ​ന്ന​ര​ല​ക്ഷ​ത്തോ​ളം പൂ​ച്ചട്ടി​ക​ൾ​ക്കൊ​ണ്ട് അ​ല​ങ്ക​രി​ക്കും. 50 കോ​ടി​യോ​ളം ചെ​ല​വ​ഴി​ച്ച് പ്ര​ധാ​ന റോ​ഡു​ക​ളു​ടെ​യെ​ല്ലാം ന​വീ​ക​ര​ണം ന​ട​ക്കു​ക​യാ​ണ്.

25ന് ട്രം​പ് ഡ​ൽ​ഹി​യി​ൽ എ​ത്തും. പ്ര​ധാ​ന ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച​ക​ളെ​ല്ലാം ന​ട​ക്കു​ക ഡ​ൽ​ഹി​യി​ലാ​യി​രി​ക്കും. ഐ​ടി​സി മൗ​ര്യ​യി​ലാ​കും ട്രം​പും ഭാ​ര്യ​യും താ​മ​സി​ക്കു​ക എ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.
More in Latest News :