ന്യൂഡൽഹി: പൗരത്വ നിയമ ദേഭഗതിയുമായി ബന്ധപ്പെട്ട് സംവാദത്തിനു ക്ഷണിച്ച ആഭ്യന്തരമന്ത്രി അമിത് ഷായുടെ വെല്ലുവിളി സ്വീകരിച്ച് മുൻ ഐഎഎസ് ഓഫീസർ കണ്ണൻ ഗോപിനാഥൻ. ഇക്കാര്യം ചൂണ്ടിക്കാട്ടി കണ്ണൻ അമിത് ഷായുടെ ഓഫീസിനു കത്തയച്ചു.
അമിത് ഷായുമായി സംവാദത്തിനു തയാറാണെന്നും സമയം അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണു കത്ത്. ആഭ്യന്തരമന്ത്രിക്ക് സൗകര്യപ്രദമായ ഒരു ദിവസം അനുവദിക്കുമെന്ന് പ്രതീക്ഷിക്കുന്നെന്നും മറുപടിക്കായി കാത്തിരിക്കുകയാണെന്നും കത്തിൽ പറയുന്നു. കത്തിന്റെ പകർപ്പ് കണ്ണൻ ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം ഒരു ചാനൽ പടിപാടിയിൽ സംസാരിക്കവെ പൗരത്വ ഭേദഗതി നിയമത്തെ സംബന്ധിച്ച് താനുമായി ആർക്കെങ്കിലും എന്തെങ്കിലും ചർച്ച ചെയ്യണമെങ്കിൽ തന്റെ ഓഫീസിൽനിന്നു സമയം ചോദിക്കാവുന്നതാണെന്ന് അമിത് ഷാ പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിലാണ് കണ്ണന്റെ കത്ത്.As per his invite, have sought appointment with @AmitShah to discuss CAA-NRC-NPR. Looking forward. #notocaa_nrc_npr https://t.co/SxCbCFDwev pic.twitter.com/M5JNUBn7sO
— Kannan Gopinathan (@naukarshah) February 14, 2020