+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡോ. ​ക​ഫീ​ൽ ഖാ​നെ​തി​രേ ദേ​ശീ​യ സു​ര​ക്ഷാ നി​യ​മം ചു​മ​ത്തി ഉ​ത്ത​ർ​പ്ര​ദേ​ശ് പോ​ലീ​സ്

ല​ക്നോ: ഡോ. ​ക​ഫീ​ൽ ഖാ​നെ​തി​രേ ദേ​ശീ​യ സു​ര​ക്ഷാ നി​യ​മം (എ​ൻ​എ​സ്എ) ചു​മ​ത്തി ഉ​ത്ത​ർ​പ്ര​ദേ​ശ് പോ​ലീ​സ്. അ​ലി​ഗ​ഡ് മു​സ്ലിം സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ദേ​ശീ​യ പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രേ പ്ര​
ഡോ. ​ക​ഫീ​ൽ ഖാ​നെ​തി​രേ ദേ​ശീ​യ സു​ര​ക്ഷാ നി​യ​മം ചു​മ​ത്തി ഉ​ത്ത​ർ​പ്ര​ദേ​ശ് പോ​ലീ​സ്
ല​ക്നോ: ഡോ. ​ക​ഫീ​ൽ ഖാ​നെ​തി​രേ ദേ​ശീ​യ സു​ര​ക്ഷാ നി​യ​മം (എ​ൻ​എ​സ്എ) ചു​മ​ത്തി ഉ​ത്ത​ർ​പ്ര​ദേ​ശ് പോ​ലീ​സ്. അ​ലി​ഗ​ഡ് മു​സ്ലിം സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ദേ​ശീ​യ പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രേ പ്ര​സം​ഗി​ച്ച​തി​ന്‍റെ പേ​രി​ലാ​ണു ന​ട​പ​ടി.

ഡി​സം​ബ​ർ പ​ന്ത്ര​ണ്ടി​നാ​ണ് ക​ഫീ​ൽ ഖാ​ൻ അ​ലി​ഗ​ഢ് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ പ്ര​സം​ഗി​ച്ച​ത്. ജ​നു​വ​രി 29-ന് ​അ​റ​സ്റ്റി​ലാ​യ ക​ഫീ​ൽ ഖാ​ന് പി​ന്നീ​ട് ജാ​മ്യം ല​ഭി​ച്ചു. എ​ന്നാ​ൽ പി​ന്നീ​ട് മും​ബൈ ബാ​ഗി​ൽ സി​എ​എ വി​രു​ദ്ധ സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത അ​ദ്ദേ​ഹ​ത്തെ വീ​ണ്ടും അ​റ​സ്റ്റ് ചെ​യ്തു ജ​യി​ലി​ലാ​ക്കി.

ക​ഫീ​ൽ ഖാ​ന് ജാ​മ്യം തേ​ടി ബ​ന്ധു​ക്ക​ൾ ന​ൽ​കി​യ ഹ​ർ​ജി​യി​ൽ, ജാ​മ്യ ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കാ​ൻ അ​ലി​ഗ​ഡ് കോ​ട​തി നി​ർ​ദേ​ശി​ച്ചി​രു​ന്നു. ഇ​തി​നി​ട​യി​ലാ​ണ് ആ​ദ്യ​ത്തെ കേ​സി​ൽ പു​തി​യ വ​കു​പ്പ് ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​പ്പോ​ൾ മ​ഥു​ര ജ​യി​ലി​ലാ​ണു ക​ഫീ​ൽ ഖാ​നു​ള്ള​ത്.

ഗൊ​ര​ഖ്പു​ർ ബി​ആ​ർ​ഡി മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ശി​ശു​രോ​ഗ വി​ദ​ഗ്ധ​നാ​യി​രു​ന്ന ക​ഫീ​ൽ ഖാ​ൻ ഓ​ക്സി​ജ​ൻ കി​ട്ടാ​തെ ശി​ശു​ക്ക​ൾ കൂ​ട്ട​ത്തോ​ടെ മ​രി​ച്ച സം​ഭ​ത്തി​ൽ ഇ​ട​പെ​തോ​ടെ​യാ​ണു സം​സ്ഥാ​ന​ത്തെ യോ​ഗി ആ​ദി​ത്യ​നാ​ഥ് സ​ർ​ക്കാ​രി​ന്‍റെ പ്ര​തി​കാ​ര ന​ട​പ​ടി​ക​ൾ നേ​രി​ടേ​ണ്ടി​വ​ന്ന​ത്
More in Latest News :