കൊച്ചി: കോടതി നിർദേശങ്ങൾ പാലിക്കാത്തതിനു വ്യവസായ സെക്രട്ടറിക്കു ശിക്ഷ വിധിച്ചു ഹൈക്കോടതി. 100 മരത്തൈകൾ നടണമെന്നാണു ഹൈക്കോടതി ജസ്റ്റീസ് അമിത് രാവലിന്റെ ഉത്തരവ്. നടേണ്ട സ്ഥലങ്ങൾ വനംവകുപ്പ് നിർദേശിക്കണമെന്നും ഉത്തരവിൽ പറയുന്നു.
കൊല്ലത്ത് പ്രവർത്തിക്കുന്ന എസ്എസ് കെമിക്കൽസ് എന്ന സ്ഥാപനം വ്യവസായ വകുപ്പിന് ഒരു അപേക്ഷ നൽകിയിരുന്നു. ആ അപേക്ഷയിൽ 2016-ൽ ഹിയറിംഗ് നടത്തി ഉത്തരവിട്ടെങ്കിലും പിന്നീട് നടപ്പായില്ല. ഇതിനെതിരെ സ്ഥാപനം കോടതിയെ സമീപിക്കുകയായിരുന്നു.
ഹിയറിംഗിനിടെ വ്യവസായ വകുപ്പ് ഡയറക്ടർ കെ. ബിജുവിനോട് നേരിട്ട് ഹാജരാകാൻ കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിനുശേഷം വിധിച്ച ഉത്തരവാണ് നടപ്പാകാതെ പോയത്.