ന്യഡൽഹി: രാജ്യത്ത് ഒരു കോടി രൂപ വാർഷിക വരുമാനമുള്ള പ്രൊഫഷണൽസ് 2,200 പേർ മാത്രമെന്ന് ആദായനികുതി വകുപ്പ്. 2018-19 വർഷത്ത ആദായനികുതി റിട്ടേണ്‍ ഫയൽ ചെയ്ത കണക്കുകളെ അടിസ്ഥാനമാക്കിയാണ് ഐടി വകുപ്പിന്റെ ഈ കണ്ടെത്തൽ. ഡോക്ടർമാർ, ചാർട്ടേഡ് അക്കൊണ്ടുമാർ, അഭിഭാഷകർ തുടങ്ങിയ പ്രൊഫഷണലുകളാണ് ഇതിൽ ഉൾപ്പെടുന്നത്.
നടപ്പ് സാന്പത്തിക വർഷത്തിൽ 2018-19 വർഷത്തെ വരുമാനം വെളിപ്പെടുത്തിക്കൊണ്ട് ആദായനികുതി റിട്ടേണ്‍ നൽകിയത് 5.78 കോടി പേരാണ്. ഇതിൽ വാർഷിക വരുമാനം രണ്ടരലക്ഷം രൂപയിൽ കുറവുള്ളവർ 1.03 കോടി പേരാണ്.
അഞ്ചു ലക്ഷം രൂപ വരെ വരുമാനമുള്ളവരെ ആദായനികുതി നൽകുന്നതിൽ നിന്ന് ഒഴിവാക്കിയിരുന്നു. ഇതേതുടർന്ന് 1.46 കോടി പേർക്കു മാത്രമാണ് ആദായനികുതി ബാധ്യതയുള്ളത്. അഞ്ചുകോടി രൂപയ്ക്കു മുകളിൽ വാർഷിക വരുമാനമുണ്ടന്ന് വ്യക്തമാക്കിയവർ 8.600 പേർ മാത്രമാണ്.