തിരുവനന്തപുരം: അണലിയുടെ കടിയേറ്റ് ചികിത്സയിൽ കഴിയുന്ന വാവ സുരേഷിന്റെ നില ഗുരുതരമായി തുടരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. കൊല്ലം പത്തനാപുരത്തെ ഒരു വീട്ടിൽ കയറിയ പാമ്പിനെ പിടിച്ചുകൊണ്ടു പോകുമ്പോഴാണ് സുരേഷിന് കടിയേറ്റത്.
ആവശ്യമായ ചികിത്സകൾ നൽകുന്നുണ്ടെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ് ഷർമദ് വ്യക്തമാക്കി. നിലവിൽ 48 മണിക്കൂർ നിരീക്ഷണത്തിലാണ് സുരേഷ്.
ആവശ്യമായ ചികിത്സകൾ നൽകുന്നുണ്ടെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ് ഷർമദ് വ്യക്തമാക്കി. നിലവിൽ 48 മണിക്കൂർ നിരീക്ഷണത്തിലാണ് സുരേഷ്.