+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നെടുമ്പാശേരിയിൽ രണ്ടു യാത്രക്കാരിൽ നിന്നും സ്വർണം പിടിച്ചു.

നെ​ടു​മ്പാ​ശേ​രി: ക്വാ​ലാ​ലം​പൂ​ർ, ദുബായി എന്നിവടങ്ങളിൽ നിന്നും നെ​ടു​ന്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ ര​ണ്ട് യാ​ത്ര​ക്കാ​രി​ൽ ​നിന്നും കസ്റ്റംസ് സ്വ​ർ​ണം പി​ടി​ച്ചു.പു​ല​ർ​ച്ചെ ഒ​ന്നോ​
നെടുമ്പാശേരിയിൽ രണ്ടു യാത്രക്കാരിൽ നിന്നും സ്വർണം പിടിച്ചു.
നെ​ടു​മ്പാ​ശേ​രി: ക്വാ​ലാ​ലം​പൂ​ർ, ദുബായി എന്നിവടങ്ങളിൽ നിന്നും നെ​ടു​ന്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ ര​ണ്ട് യാ​ത്ര​ക്കാ​രി​ൽ ​നിന്നും കസ്റ്റംസ് സ്വ​ർ​ണം പി​ടി​ച്ചു.

പു​ല​ർ​ച്ചെ ഒ​ന്നോ​ടെ ക്വാ​ലാ​ലം​പൂ​രി​ൽ​നി​ന്നും കൊ​ച്ചി​യി​ലെ​ത്തി​യ ചെ​ന്നൈ മ​ണ്ണ​യി​ല ഹാ​ർ​ബ​റി​ൽ ആ​ബി​ദ ബാ​നു​വി​ൽ നി​ന്ന് 356 ഗ്രാം ​സ്വ​ർ​ണം കസ്റ്റംസ് പിടിച്ചെടുത്തത്. ഇ​തി​ന് ഏ​ക​ദേ​ശം 18 ല​ക്ഷം രൂ​പ വി​ല​വ​രും. അ​ടി​വ​സ്ത്ര​ത്തി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു സ്വ​ർ​ണം.

ദു​ബാ​യി​യി​ൽ നി​ന്നും പു​ല​ർ​ച്ചെ 5.30 ഓ​ടെ എത്തിയ മ​ല​പ്പു​റം വ​ള്ളി​യാ​ങ്കു​ളം തെ​ക്കോ​ട്ടുവീ​ട്ടി​ൽ ജാ​ബി​റി​ൽ​ നി​ന്നു 174 ഗ്രാം ​സ്വ​ർ​ണം പിടിച്ചു. സ്വ​ർ​ണം മാ​ല​യാ​ക്കി ബാ​ഗി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു.
More in Latest News :