തിരുവനന്തപുരം: പോലീസിനും ഡിജിപിക്കുമെതിരായ സിഎജി റിപ്പോര്‍ട്ട് വിവാദമായിരിക്കെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. സംസ്ഥാന സെക്രട്ടേറിയേറ്റും തുടർന്ന് രണ്ട് ദിവസങ്ങളിലായി സംസ്ഥാന സമിതിയും ചേരാൻ നേരത്തെ തീരുമാനിച്ചിരുന്നതാണെങ്കിലും പുതിയ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ഈ വിഷയം സിപിഎം നേതൃയോഗം വിശദമായി ചര്‍ച്ച ചെയ്യും.