ന്യൂഡൽഹി: പാചക വാതകത്തിന്റെ വിലവർധനയും തെരഞ്ഞെടുപ്പും തമ്മിൽ ബന്ധമില്ലെന്നു കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ. ഡൽഹി തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ ഇന്ധനവില വൻതോതിൽ വർധിച്ചതിനോടു പ്രതികരിക്കുകയായിരുന്നു മന്ത്രി.
രാജ്യാന്തര വിപണിയിലെ വിലയും ഉപഭോഗവും അനുസരിച്ചാവും പാചകവാതക വിലയിൽ മാറ്റമുണ്ടാവുക. ഇന്ധനവില പലപ്പോഴും ഉയരുകയോ താഴുകയോ ചെയ്യാം. അതൊന്നും തന്റെ നിയന്ത്രണത്തിലല്ലെന്നും മന്ത്രി പറഞ്ഞു.
ആഗോള വിപണിയിലെ അസംസ്കൃത എണ്ണവില കുറഞ്ഞതിനാൽ പെട്രോളിന്റെയും ഡീസലിന്റെയും വില കഴിഞ്ഞ 20 ദിവസത്തിനിടെ അഞ്ച് രൂപ കുറഞ്ഞുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.