പനാജി: ഐഎസ്എല്ലിൽ തകർപ്പൻ ജയത്തോടെ വീണ്ടും ഗോവ ഒന്നാമത്. മുംബൈ സിറ്റിയെ രണ്ടിനെതിരെ അഞ്ച് ഗോളുകൾക്ക് ഇന്ന് ഗോവ കീഴടക്കി. തുടക്കത്തിൽ റൗളിംഗ് ബോർഗസിന്റെ ഗോളിൽ മുന്നിൽ എത്തിയ ശേഷമാണ് മുംബൈ പരാജയം ഏറ്റു വാങ്ങിയത്.
ഗോവയ്ക്ക് വേണ്ടി കോറോ ഇന്ന് ഇരട്ട ഗോളുകളുമായി മികച്ചു നിന്നു. ഹ്യൂഗോ ബൗമസും ഇന്ത്യൻ താരമായ ജാക്കിചന്ദ് സിംഗും ഗോവയ്ക്ക് വേണ്ടി ഇന്ന് ഗോളുകൾ നേടി.
ഒരു സെൽഫ് ഗോളും ഗോവയ്ക്ക് അനുകൂലമായി ലഭിച്ചു. മുഹമ്മദ് റാഫികിന്റെ കാലിൽനിന്നാണ് സെൽഫ് ഗോൾ പിറന്നത്. ഈ മത്സരത്തോടെ ഗോവ 17 മത്സരത്തിൽ 36 പോയന്റുമായി ലീഗിൽ ഒന്നാമത് എത്തി.