ബംഗളൂരു: കോണ്‍ഗ്രസിന് പുതിയ ഉണർവേകാൻ വിശദമായ ശസ്ത്രക്രിയ വേണ്ടിവരുമെന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ എം. വീരപ്പ മൊയ്ലി. ഡൽഹി തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിനേറ്റ വൻ തോൽവിയുടെ പശ്ചാത്തലത്തിൽ പിടിഎയ്ക്കു നൽകിയ അഭിമുഖത്തിലാണ് മൊയ്ലി ഇങ്ങനെ അഭിപ്രായപ്പെട്ടത്.
കോണ്‍ഗ്രസിന്റെ വോട്ട് ബാങ്ക് അപ്പാടെ ആം ആദ്മി പാർട്ടിയിലേയ്ക്ക് മാറ്റപ്പെട്ടു. അതാണ് പാർട്ടിക്ക് ഇത്തരമൊരു പരാജയം സംഭവിച്ചത്. ഇതിനേക്കുറിച്ച് പാർട്ടി വളരെ ഗൗരവമായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യും. ഇതൊരു പാഠമാണ്. പാർട്ടിയെ എല്ലാ അർഥത്തിലും ശക്തിപ്പെടുത്തുന്നതിനുള്ള മാർഗമാണ് ഇനി നോക്കേണ്ടത്. ഒന്നോ രണ്ടോ നേതാക്കന്മാരെ പഴി പറഞ്ഞിട്ട് കാര്യമില്ല. എല്ലാ കോണ്‍ഗ്രസ് പ്രവർത്തകരും ഇതിനുത്തരവാദികളാണെന്നും മൊയ്ലി പറഞ്ഞു.
വിശദമായ ഒരു ശസ്ത്രക്രിയ തന്നെ പാർട്ടിയിൽ നടത്തണം. എങ്കിൽ മാത്രമേ രക്ഷപ്പെടുകയുള്ളൂ. അതിനുള്ള സമയമാണിതെന്നും വീരപ്പ മൊയ്ലി കൂട്ടിച്ചേർത്തു.