ന്യൂഡൽഹി: കൊറോണ വൈറസ് ഭീഷണി കേന്ദ്രസർക്കാർ ഗൗരവമായി എടുക്കുന്നില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. വൈറസ് പടരാതിരിക്കാൻ ഉടൻ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇന്ത്യയിൽ ഇതുവരെ മൂന്ന് കൊറോണ വൈറസ് കേസുകൾ കണ്ടെത്തിയിട്ടുണ്ടെങ്കിലും ആളപായമില്ല.
കൊറോണ വൈറസ് നമ്മുടെ ജനങ്ങൾക്കും സമ്പദ്വ്യവസ്ഥയ്ക്കും വളരെ ഗുരുതരമായ ഭീഷണിയാണ്. എന്നാൽ സർക്കാർ ഈ ഭീഷണിയെ ഗൗരവമായി കാണുന്നില്ലെന്നും രാഹുൽ ട്വീറ്റ് ചെയ്തു.
അതേസമയം കൊറോണ വൈറസിനെ തുടർന്നു ചൈനയിൽ മരിച്ചവരുടെ എണ്ണം 1,113 ആയി. 44,653 പേർക്കാണ് രോഗം സ്ഥീരികരിച്ചത്.