തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്കു നേരെ വിരൽ ചൂണ്ടുന്ന ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയ സിഎജി റിപ്പോർട്ടനേക്കുറിച്ച് ഇപ്പോൾ പ്രതികരിക്കാനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കോൺഗ്രസ് എംഎൽഎ പി.ടി.തോമസും വിഷയം നിയമസഭയിൽ ഉന്നയിച്ചപ്പോഴാണ് ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി ഒഴുക്കൻമട്ടിൽ മറുപടി നൽകിയത്.
സംസ്ഥാനത്തെ ആഭ്യനത വകുപ്പിനെതിരെ തങ്ങൾ ഉന്നയിച്ച ആരോപണങ്ങൾ സത്യമാണ് എന്ന് തെളിയിക്കുന്നതാണ് സിഎജി റിപ്പോർട്ടിലെ പരാമർശങ്ങൾ എന്ന് ചെന്നിത്തലയും തോമസും ആവർത്തിച്ചപ്പോൾ സാധാരണഗതിയിൽ സിഎജി റിപ്പോർട്ട് എങ്ങിനെയാണോ പരിഗണിക്കുക അതു പ്രകാരം നടപടിയുണ്ടാകുമെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. വിഷയത്തിൽ കൂടുതലൊന്നും പറയാൻ മുഖ്യമന്ത്രി തയാറായില്ല.