+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊ​റോ​ണ വൈ​റ​സ് ബാ​ധി​ച്ചെ​ന്ന ഭീ​തി​യി​ല്‍ മ​ധ്യ​വ​സ്‌​ക​ന്‍ ജീ​വ​നൊ​ടു​ക്കി

ചി​റ്റൂ​ര്‍: ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ ചി​റ്റൂ​ര്‍ ജി​ല്ല​യി​ല്‍ മ​ധ്യ​വ​സ്‌​ക​ന്‍ കൊ​റോ​ണ വൈ​റ​സ് ബാ​ധി​ച്ചെ​ന്ന ഭീ​തി​യി​ല്‍ ജീ​വ​നൊ​ടു​ക്കി. ചൊ​വ്വാ​ഴ്ച രാ​വി​ലെ വീ​ടി​നു സ​മീ​പ​ത്തെ മ​ര​ത്തി​ല്‍ തൂ​ങ്
കൊ​റോ​ണ വൈ​റ​സ് ബാ​ധി​ച്ചെ​ന്ന ഭീ​തി​യി​ല്‍ മ​ധ്യ​വ​സ്‌​ക​ന്‍ ജീ​വ​നൊ​ടു​ക്കി
ചി​റ്റൂ​ര്‍: ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ ചി​റ്റൂ​ര്‍ ജി​ല്ല​യി​ല്‍ മ​ധ്യ​വ​സ്‌​ക​ന്‍ കൊ​റോ​ണ വൈ​റ​സ് ബാ​ധി​ച്ചെ​ന്ന ഭീ​തി​യി​ല്‍ ജീ​വ​നൊ​ടു​ക്കി. ചൊ​വ്വാ​ഴ്ച രാ​വി​ലെ വീ​ടി​നു സ​മീ​പ​ത്തെ മ​ര​ത്തി​ല്‍ തൂ​ങ്ങി​മ​രി​ക്കു​ക​യാ​യി​രു​ന്നു. ചി​റ്റൂ​ര്‍ ശേ​ഷം​നാ​യി​ഡു ക​ന്ദ്രി​ഗ സ്വ​ദേ​ശി കെ. ​ബാ​ല​കൃ​ഷ്ണ​യാ​ണ് (50) ജീ​വ​നൊ​ടു​ക്കി​യ​ത്. കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്ക് വൈറസ് പ​ട​രാ​തി​രി​ക്കാ​നാ​യി​രു​ന്നു ബാ​ല​കൃ​ഷ്ണ തൂ​ങ്ങി​മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി ബാ​ല​കൃ​ഷ്ണ​യ്ക്ക് പ​നി​യു​ണ്ടാ​യി​രു​ന്നു. തി​രു​പ​തി സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ ക​ഴി​ഞ്ഞ ആ​ഴ്ച ബാ​ല​കൃ​ഷ്ണ ചി​കി​ത്സ തേ​ടി​യി​രു​ന്നു. വൈ​റ​ല്‍ പ​നി​യാ​ണ്, വി​ശ്ര​മം മ​തി​യാ​കു​മെ​ന്നാ​യി​രു​ന്നു ഡോ​ക്ട​റു​ടെ ഉ​പ​ദേ​ശം. എ​ന്നാ​ല്‍ ത​നി​ക്ക് കൊ​റോ​ണ വൈ​റ​സ് ബാ​ധി​ച്ചെ​ന്നാ​യി​രു​ന്നു ബാ​ല​കൃ​ഷ്ണ വി​ശ്വ​സി​ച്ച​ത്.

കു​ടും​ബാം​ഗ​ങ്ങ​ളാ​രും ത​ന്‍റെ അ​ടു​ത്തേ​യ്ക്ക് വ​രു​ന്ന​തു​പോ​ലും ബാ​ല​കൃ​ഷ്ണ ത​ട​ഞ്ഞു. മു​റി​യി​ല്‍ ക​യ​റി ക​ത​ക് അ​ട​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഹെ​ല്‍​പ് ലൈ​ന്‍ ന​മ്പ​റി​ല്‍ വി​ളി​ച്ച് ത​നി​ക്ക് കൊ​റോ​ണ ബാ​ധി​ച്ചെ​ന്ന് ഇ​യാ​ള്‍ അ​റി​യി​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ല്‍ അ​ടു​ത്തി​ടെ​യൊ​ന്നും ചൈ​ന സ​ന്ദ​ര്‍​ശി​ക്കാ​ത്ത​തി​നാ​ല്‍ കൊ​റോ​ണ ബാ​ധ​യ്ക്കു സാ​ധ്യ​ത​യി​ല്ലെ​ന്നാ​ണ് ഇ​വ​ര്‍ അ​റി​യി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച മു​റി പു​റ​ത്തു​നി​ന്നും പൂ​ട്ടി​യ ശേ​ഷം ഇ​യാ​ള്‍ വീ​ട് വി​ട്ടു​പോ​യി. തി​രി​കെ എ​ത്താ​തി​രു​ന്ന​തി​നെ തു​ട​ര്‍​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.
More in Latest News :