+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജ​നാ​ധി​പ​ത്യ​ത്തി​ല്‍ ശ​ബ്ദം ഉ​യ​ര്‍​ത്തു​ന്ന​ത് കു​റ്റ​ക​ര​മ​ല്ല: പ്രി​യ​ങ്കാ ഗാ​ന്ധി

ന്യൂ​ഡ​ല്‍​ഹി: ജ​നാ​ധി​പ​ത്യ​ത്തി​ല്‍ എ​തി​ര്‍​ശ​ബ്ദം ഉ​യ​ര്‍​ത്തു​ന്ന​ത് കു​റ്റ​ക​ര​മ​ല്ലെ​ന്ന് കോ​ണ്‍​ഗ്ര​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ്രി​യ​ങ്കാ ഗാ​ന്ധി. അ​നീ​തി​നേ​രി​ട്ട​വ​ര്‍​ക്കൊ​പ്പം നി​ല്‍​ക്ക
ജ​നാ​ധി​പ​ത്യ​ത്തി​ല്‍ ശ​ബ്ദം ഉ​യ​ര്‍​ത്തു​ന്ന​ത് കു​റ്റ​ക​ര​മ​ല്ല: പ്രി​യ​ങ്കാ ഗാ​ന്ധി
ന്യൂ​ഡ​ല്‍​ഹി: ജ​നാ​ധി​പ​ത്യ​ത്തി​ല്‍ എ​തി​ര്‍​ശ​ബ്ദം ഉ​യ​ര്‍​ത്തു​ന്ന​ത് കു​റ്റ​ക​ര​മ​ല്ലെ​ന്ന് കോ​ണ്‍​ഗ്ര​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ്രി​യ​ങ്കാ ഗാ​ന്ധി. അ​നീ​തി​നേ​രി​ട്ട​വ​ര്‍​ക്കൊ​പ്പം നി​ല്‍​ക്കേ​ണ്ട​ത് ത​ന്‍റെ ക​ട​മ​യാ​ണെ​ന്നും പ്രി​യ​ങ്ക പ​റ​ഞ്ഞു. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ അ​സം​ഘ​ട്ടി​ല്‍ പൗ​ര​ത്വ നി​യ​മ​ത്തി​നെ​തി​രാ​യ പ്ര​തി​ഷേ​ധ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത് അ​റ​സ്റ്റി​ലാ​യ​വ​രു​ടെ കു​ടും​ബ​ങ്ഹ​ളെ സ​ന്ദ​ര്‍​ശി​ക്കാ​ന്‍ എ​ത്തു​ന്ന​തി​നു മു​മ്പാ​യി​രു​ന്നു പ്രി​യ​ങ്ക​യു​ടെ പ്ര​തി​ക​ര​ണം.

സ​മാജ്‌വാ​ദി പാ​ര്‍​ട്ടി​യു​ടെ ശ​ക്തി​കേ​ന്ദ്ര​മാ​ണ് അ​സം​ഘ​ട്ട്. പൗ​ര​ത്വ പ്ര​തി​ഷേ​ധ​ത്തി​ലെ വ​നി​ത​ക​ള്‍​ക്കു നേ​രെ​യു​ണ്ടാ​യ പോ​ലീ​സ് അ​തി​ക്ര​മ​ത്തി​ല്‍ അ​ഖി​ലേ​ഷ് യാ​ദ​വി​ന്‍റെ മൗ​നം ച​ര്‍​ച്ച​യാ​വു​മ്പോ​ഴാ​ണ് പ്രി​യ​ങ്ക​യു​ടെ സ​ന്ദ​ര്‍​ശ​നം. പൗ​ര​ത്വ പ്ര​തി​ഷേ​ധ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത മു​സ്‌ലിം ​സ്ത്രീ​ക​ളെ ബ​ലം പ്ര​യോ​ഗി​ച്ചാ​ണ് പോ​ലീ​സ് നീ​ക്കി​യ​ത്. 35 പേ​ര്‍​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. 20 പേ​രെ അ​റ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തു.
More in Latest News :