+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വ​നി​താ ക​മ്മീ​ഷന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ അ​ട്ടി​മ​റി​ക്കു​ന്നുവെന്ന് പ്രതിപക്ഷ നേതാവ്

തി​രു​വ​ന​ന്ത​പു​രം: രാ​ഷ്ട്ര​ദീ​പി​ക വാ​ർ​ത്ത നി​യ​മ​സ​ഭ​യി​ൽ. സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കു​മെ​തി​രായ അ​തി​ക്ര​മ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള അ​ടി​യ​ന്ത​രപ്ര​മേ​യ ച​ർ​ച്ച​യ്ക്കി​ടെ വ​നി​താ ക​മ്മീ​ഷി​
വ​നി​താ ക​മ്മീ​ഷന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ അ​ട്ടി​മ​റി​ക്കു​ന്നുവെന്ന് പ്രതിപക്ഷ നേതാവ്
തി​രു​വ​ന​ന്ത​പു​രം: രാ​ഷ്ട്ര​ദീ​പി​ക വാ​ർ​ത്ത നി​യ​മ​സ​ഭ​യി​ൽ. സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കു​മെ​തി​രായ അ​തി​ക്ര​മ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള അ​ടി​യ​ന്ത​രപ്ര​മേ​യ ച​ർ​ച്ച​യ്ക്കി​ടെ വ​നി​താ ക​മ്മീ​ഷി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ അ​ട്ടി​മ​റി​ക്കു​ന്ന പോ​ലീ​സ് ന​ട​പ​ടി​ക​ളെ​ക്കു​റി​ച്ചു​ള്ള രാ​ഷ്ട്ര​ദീ​പി​ക വാ​ർ​ത്ത നി​യ​മ​സ​ഭ​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല.

ഫെബ്രുവരി അ​ഞ്ചി​ന് പ്ര​സി​ദ്ധീ​ക​രി​ച്ച "വ​നി​താ ക​മ്മീ​ഷ​ന് പു​ല്ലു​വി​ല ന​ൽ​കി കേ​ര​ള പോ​ലീ​സ്' എന്ന വാ​ർ​ത്ത​യാ​ണ് പ്രതിപക്ഷ നേതാവ് നി​യ​സ​ഭ​യി​ൽ പ​രാ​മ​ർ​ശി​ച്ച​ത്. പോ​ലീ​സി​നെ​തി​രെ വ​നി​താ ക​മ്മീ​ഷ​ന് പ​രാ​തി ന​ൽ​കി​യാ​ൽ അ​തി​നെ അട്ടി​മ​റി​ക്കാ​നും പൂ​ഴ്ത്തി​വ​യ്ക്കാ​നും പോ​ലീ​സി​ലെ ഒ​രു സം​ഘം പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്നും അ​തി​ന് വ​നി​താ ക​മ്മീ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ ത​ന്നെ നേ​തൃ​ത്വം ന​ൽ​കു​ന്നു​വെ​ന്നും രാഷ്ട്രദീപിക റിപ്പോർട്ട് ചെയ്തിരുന്നു.

സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കു​മെ​തി​രെ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ൾ വ​ർ​ധി​ച്ചു​വ​രു​ന്ന​തു ചൂ​ണ്ടി​ക്കാ​ട്ടി പ്ര​തി​പ​ക്ഷ അംഗം ഷാ​നി​മോ​ൾ ഉ​സ്മാ​നാ​ണ് അ​ടി​യ​ന്ത​രപ്ര​മേ​യ​ത്തി​ന് നോ​ട്ടീ​സ് ന​ൽ​കി​യ​ത്. സിപിഎമ്മുകാർ ഉൾപ്പെട്ട പീഡനക്കേസുകൾ വനിതാ കമ്മീഷൻ പൂഴ്ത്തിവയ്ക്കുകയാണെന്ന് ഷാനിമോൾ ആരോപിച്ചു.

എന്നാൽ പ്രതിപക്ഷത്തിന്‍റെ ആരോപണങ്ങൾ മുഖ്യമന്ത്രി തള്ളി. കുശുമ്പുകൊണ്ടാണ് ഷാനിമോൾ ഉസ്മാൻ വനിതാ കമ്മീഷന് നേരെ ആരോപണങ്ങൾ ഉന്നയിക്കന്നതെന്നായിരുന്നു മുഖ്യമന്ത്രിയുടെ വാദം. വനിതാ കമ്മീഷന്‍റെ പ്രവർത്തനം മികച്ചതാണ്. സ്ത്രീകൾക്കെതിരായ അതിക്രമ കേസുകൾ വനിതാ ഉദ്യോഗസ്ഥർ തന്നെ അന്വേഷിക്കുമെന്നും മുഖ്യമന്ത്രി സഭയിൽ മറുപടി നൽകി.

മുഖ്യമന്ത്രിയുടെ മറുപടിയിൽ തൃപ്തരാകാതിരുന്ന പ്രതിപക്ഷം പിന്നീട് സഭ ബഹിഷ്കരിക്കുകയും ചെയ്തു.
More in Latest News :