+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ട്രം​പി​ന്‍റെ ഇ​ന്ത്യാ സ​ന്ദ​ർ​ശ​നം ഏ​റെ സ​ന്തോ​ഷം പ​ക​രു​ന്ന​തെ​ന്ന് മോ​ദി

ന്യൂ​ഡ​ല്‍​ഹി: ഇ​ന്ത്യ സ​ന്ദ​ര്‍​ശി​ക്കാ​നു​ള്ള അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണാ​ള്‍​ഡ് ട്രം​പി​ന്‍റെ തീ​രു​മാ​ന​ത്തി​ല്‍ താ​ൻ അ​തീ​വ സ​ന്തു​ഷ്ട​നാ​ണെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ര​ണ്ടു
ട്രം​പി​ന്‍റെ ഇ​ന്ത്യാ സ​ന്ദ​ർ​ശ​നം ഏ​റെ സ​ന്തോ​ഷം പ​ക​രു​ന്ന​തെ​ന്ന് മോ​ദി
ന്യൂ​ഡ​ല്‍​ഹി: ഇ​ന്ത്യ സ​ന്ദ​ര്‍​ശി​ക്കാ​നു​ള്ള അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണാ​ള്‍​ഡ് ട്രം​പി​ന്‍റെ തീ​രു​മാ​ന​ത്തി​ല്‍ താ​ൻ അ​തീ​വ സ​ന്തു​ഷ്ട​നാ​ണെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ര​ണ്ടു ദി​വ​സ​ത്തെ സ​ന്ദ​ര്‍​ശ​ന​ത്തി​നാ​യി ട്രം​പും, പ്ര​ഥ​മ വ​നി​ത മെ​ലാ​നി​യ ട്രം​പും ഈ ​മാ​സം 24-നാ​ണ് ഇ​ന്ത്യ​യി​ലെ​ത്തു​ക. 24,25 തീ​യ​തി​ക​ളി​ലാ​യാ​ണ് സ​ന്ദ​ർ​ശ​നം. ഇ​രു​വ​രും രാ​ജ്യ​ത്തി​ന്‍റെ വി​ശി​ഷ്ട അ​തി​ഥി​ക​ളാ​ണെ​ന്നും അ​വ​ർ​ക്ക് ഇ​ന്ത്യ അ​വി​സ്മ​ര​ണീ​യ സ്വീ​ക​ര​ണ​മൊ​രു​ക്കു​മെ​ന്നും മോ​ദി ട്വി​റ്റ​റി​ലൂ​ടെ അ​റി​യി​ച്ചു.

വ​ള​രെ സ​വി​ശേ​ഷ​മാ​യ സ​ന്ദ​ര്‍​ശ​ന​മാ​യി​രി​ക്കും ട്രം​പി​ന്‍റേ​തെ​ന്നും ഇ​ന്ത്യ- അ​മേ​രി​ക്ക സൗ​ഹൃ​ദം ഈ ​സ​ന്ദ​ര്‍​ശ​ന​ത്തി​ലൂ​ടെ കൂ​ടു​ത​ല്‍ ദൃ​ഢ​മാ​കു​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. വി​വി​ധ വി​ഷ​യ​ങ്ങ​ളി​ല്‍ ഇ​രു രാ​ഷ്ട്ര​ങ്ങ​ളും ത​മ്മി​ല്‍ പ​ര​സ്പ​രം സ​ഹ​ക​രി​ച്ച് വ​രു​ന്നു​ണ്ടെ​ന്നും ഇ​ന്ത്യ- അ​മേ​രി​ക്ക സൗ​ഹൃ​ദം ലോ​ക​ശ്ര​ദ്ധ​യാ​ക​ർ​ഷി​ക്കു​ന്നു​ണ്ടെ​ന്നും മോ​ദി കു​റി​ച്ചു.

ന​രേ​ന്ദ്ര മോ​ദി ത​ന്‍റെ ഉ​റ്റ സു​ഹൃ​ത്താ​ണെ​ന്നും ആ​ർ​ക്കും മാ​തൃ​ക​യാ​ക്കാ​വു​ന്ന വ്യ​ക്തി​ത്വ​മാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റേ​തെ​ന്നും ട്രം​പ് നേ​ര​ത്തെ പ​റ​ഞ്ഞി​രു​ന്നു. ഇ​ന്ത്യാ സ​ന്ദ​ർ​ശ​നം ഏ​റെ സ​ന്തോ​ഷ​ക​ര​മാ​ണെ​ന്നും ജ​ന​ല​ക്ഷ​ങ്ങ​ൾ ത​ന്നെ വ​ര​വേ​ൽ​ക്കു​മെ​ന്നാ​ണ് മോ​ദി പ​റ​ഞ്ഞി​രി​ക്കു​ന്ന​തെ​ന്നും ട്രം​പ് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ട്രം​പി​ന്‍റെ ഇ​ന്ത്യാ സ​ന്ദ​ർ​ശ​ന​ത്തി​ലെ സ​ന്തോ​ഷം പ​ങ്കു​വ​ച്ച് മോ​ദി ട്വീ​റ്റ് ചെ​യ്ത​ത്.

ഇ​താ​ദ്യ​മാ​യാ​ണ് ട്രം​പ് ഇ​ന്ത്യ​യി​ലെ​ത്തു​ന്ന​ത്. ഡ​ല്‍​ഹി​ക്കു പു​റ​മേ ഗു​ജ​റാ​ത്തും അ​ദ്ദേ​ഹം സ​ന്ദ​ര്‍​ശി​ക്കു​ന്നു​ണ്ട്. ചൊ​വ്വാ​ഴ്ച രാ​വി​ലെ പു​റ​ത്തി​റ​ക്കി​യ വാ​ർ​ത്താ​ക്കു​റി​പ്പി​ലാ​ണ് വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം ട്രം​പി​ന്‍റെ സ​ന്ദ​ര്‍​ശ​നം സ്ഥി​രീ​ക​രി​ച്ച​ത്.
More in Latest News :