ന്യൂഡൽഹി: മഹാരാഷ്ട്രയിൽ ബിജെപിക്ക് ഉണ്ടായത് ചരിത്രത്തിലില്ലാത്ത നാണക്കേടാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണി. മഹാരാഷ്ട്രയിൽ ബിജെപി നാണംകെട്ട് പിൻമാറേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
കൂടുതൽ നാണക്കേടിന് നിൽക്കാതെ രാജിവച്ച് പോകുന്നതാണ് നല്ലത്. നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും ആര്‍എസ്എസിനും കിട്ടിയ കനത്ത പ്രഹരമാണ് മഹാരാഷ്ട്ര സംഭവവികാസങ്ങൾ. ഇത് കേന്ദ്രസർക്കാരിനേറ്റ തിരിച്ചടിയാണെന്നും അദ്ദേഹം പറഞ്ഞു.
മുംബൈയിൽ സഖ്യ കക്ഷികളുടെ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകൾ പുരോഗമിക്കുകയാണെന്നും ആന്റണി കൂട്ടിച്ചേർത്തു.