+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബീ​ഫ് സൂ​പ്പ് ക​ഴി​ക്കു​ന്ന ചി​ത്രം ഫേ​സ്ബു​ക്കി​ൽ; മു​സ്ലിം യു​വാ​വി​നു ക്രൂ​ര​മ​ർ​ദ്ദ​നം

നാ​ഗ​പ​ട്ട​ണം: ബീ​ഫ് സൂ​പ്പ് ക​ഴി​ക്കു​ന്ന ചി​ത്രം ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റ് ചെ​യ്ത മു​സ്ലിം യു​വാ​വി​നു ക്രൂ​ര​മ​ർ​ദ്ദ​നം. ത​മി​ഴ്നാ​ട്ടി​ലെ നാ​ഗ​പ​ട്ട​ണ​ത്താ​ണു സം​ഭ​വം. നാ​ഗ​പ​ട്ട​ണം പൊ​റ​വ​ച്ചേ​ര
ബീ​ഫ് സൂ​പ്പ് ക​ഴി​ക്കു​ന്ന ചി​ത്രം ഫേ​സ്ബു​ക്കി​ൽ; മു​സ്ലിം യു​വാ​വി​നു ക്രൂ​ര​മ​ർ​ദ്ദ​നം
നാ​ഗ​പ​ട്ട​ണം: ബീ​ഫ് സൂ​പ്പ് ക​ഴി​ക്കു​ന്ന ചി​ത്രം ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റ് ചെ​യ്ത മു​സ്ലിം യു​വാ​വി​നു ക്രൂ​ര​മ​ർ​ദ്ദ​നം. ത​മി​ഴ്നാ​ട്ടി​ലെ നാ​ഗ​പ​ട്ട​ണ​ത്താ​ണു സം​ഭ​വം. നാ​ഗ​പ​ട്ട​ണം പൊ​റ​വ​ച്ചേ​രി സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഫൈ​സാ​നാ​ണ് ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ​ത്. പ​രി​ക്കേ​റ്റ ഫൈ​സാ​ൻ നാ​ഗ​പ​ട്ട​ണം സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

വ്യാ​ഴാ​ഴ്ച ബീ​ഫ് സൂ​പ്പ് ക​ഴി​ക്കു​ന്ന ചി​ത്ര​വും സൂ​പ്പി​ന്‍റെ രു​ചി​യും വി​വ​രി​ച്ചു ഫൈ​സാ​ൻ ഫേ​സ്ബു​ക്കി​ൽ കു​റി​പ്പെ​ഴു​തി​യി​രു​ന്നു. അ​ന്നു രാ​ത്രി ത​ന്നെ ഈ ​പോ​സ്റ്റ് പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു ചി​ല​ർ ഫൈ​സാ​ന്‍റെ വീ​ട്ടി​ൽ എ​ത്തി ഭീ​ഷ​ണി​പ്പെ​ടു​ത്തി. ഇ​തി​നു വി​സ​മ്മ​തി​ച്ച​തോ​ടെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നെ​ന്നു പ​രാ​തി​യി​ൽ പ​റ​യു​ന്നു.

അ​ക്ര​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു നാ​ലു പേ​രെ അ​റ​സ്റ്റ് ചെ​യ്ത​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. വ​ധ​ശ്ര​മം അ​ട​ക്ക​മു​ള്ള കു​റ്റ​ങ്ങ​ൾ ചു​മ​ത്തി​യാ​ണ് അ​ക്ര​മി​ക​ൾ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്. ഇ​വ​ർ ഹി​ന്ദു മ​ക്ക​ൾ ക​ച്ചി അം​ഗ​ങ്ങ​ളാ​ണെ​ന്നാ​ണു പോ​ലീ​സ് ന​ൽ​കു​ന്ന സൂ​ച​ന.
More in Latest News :