+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബാ​ഴ്സ​യു​ടെ സൂ​പ്പ​ർ താ​ര​നി​ര​യി​ലേ​ക്കു ഗ്രീ​സ്മാ​നും എ​ത്തും; പ്ര​ഖ്യാ​പ​നം ഉ​ട​ൻ

ബാ​ഴ്സ​ലോ​ണ: അ​ത്ല​റ്റി​ക്കോ മാ​ഡ്രി​ഡി​ന്‍റെ ഫ്ര​ഞ്ച് സൂ​പ്പ​ർ താ​രം അ​ന്േ‍​റാ​യി​ൻ ഗ്രീ​സ്മാ​ൻ ബാ​ഴ്സ​ലോ​ണ​യി​ലേ​ക്കെ​ന്ന് ഉ​റ​പ്പാ​യി. ക​രാ​ർ ന​ട​പ​ടി​ക​ൾ ഏ​റെ​ക്കു​റെ പൂ​ർ​ത്തി​യാ​യ​താ​യാ​ണു റി
ബാ​ഴ്സ​യു​ടെ സൂ​പ്പ​ർ താ​ര​നി​ര​യി​ലേ​ക്കു ഗ്രീ​സ്മാ​നും എ​ത്തും; പ്ര​ഖ്യാ​പ​നം ഉ​ട​ൻ
ബാ​ഴ്സ​ലോ​ണ: അ​ത്ല​റ്റി​ക്കോ മാ​ഡ്രി​ഡി​ന്‍റെ ഫ്ര​ഞ്ച് സൂ​പ്പ​ർ താ​രം അ​ന്േ‍​റാ​യി​ൻ ഗ്രീ​സ്മാ​ൻ ബാ​ഴ്സ​ലോ​ണ​യി​ലേ​ക്കെ​ന്ന് ഉ​റ​പ്പാ​യി. ക​രാ​ർ ന​ട​പ​ടി​ക​ൾ ഏ​റെ​ക്കു​റെ പൂ​ർ​ത്തി​യാ​യ​താ​യാ​ണു റി​പ്പോ​ർ​ട്ട്. ഇ​തു സം​ബ​ന്ധി​ച്ച് ഒൗ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ഇ​ന്നു​ണ്ടാ​യേ​ക്കും.

120 മി​ല്യ​ണ്‍ യൂ​റോ​യാ​ണ് ഗ്രീ​സ്മാ​നെ വി​ട്ടു​ന​ൽ​കാ​ൻ ബാ​ഴ്സ അ​ത്ല​റ്റി​ക്കോ​യ്ക്കു ന​ൽ​കു​ന്ന​തെ​ന്നാ​ണു റി​പ്പോ​ർ​ട്ടു​ക​ൾ പ​റ​യു​ന്ന​ത്. അ​ഞ്ചു വ​ർ​ഷ​ത്തേ​ക്കാ​ണു ക​രാ​ർ. ബാ​ഴ്സ ഇ​തി​നോ​ട​കം ത​ന്നെ അ​ത്ല​റ്റി​ക്കോ​യ്ക്കു പ​ണം കൈ​മാ​റി​യെ​ന്നും റി​പ്പോ​ർ​ട്ടു​ക​ൾ പ​റ​യു​ന്നു.

അ​ഞ്ചു വ​ർ​ഷ​മാ​യി അ​ത്ല​റ്റി​ക്കോ മാ​ഡ്രി​ഡി​ലെ ഏ​റ്റ​വും പ്ര​ധാ​ന താ​ര​മാ​യി​രു​ന്നു ഗ്രീ​സ്മാ​ൻ. അ​ത്ല​റ്റി​ക്കോ മാ​ഡ്രി​ഡ് വി​ടു​മെ​ന്നു മേ​യി​ൽ ത​ന്നെ അ​റി​യി​ച്ച ഗ്രീ​സ്മാ​ൻ ഇ​പ്പോ​ൾ അ​ത്ല​റ്റി​ക്കോ മാ​ഡ്രി​ഡി​ന്‍റെ പ്രീ​സീ​സ​ണ്‍ ക്യാ​ന്പി​ൽ​നി​ന്നു മാ​റി നി​ൽ​ക്കു​ക​യാ​ണ്.

2014-ൽ ​അ​ത്ല​റ്റി​ക്കോ മാ​ഡ്രി​ഡി​ൽ എ​ത്തി​യ ഗ്രീ​സ്മാ​ൻ, 257 മ​ത്സ​ര​ങ്ങ​ളി​ൽ ക്ല​ബ്ബി​ന്‍റെ ജേ​ഴ്സി​യ​ണി​ഞ്ഞു. 133 ഗോ​ളു​ക​ളും 43 അ​സി​സ്റ്റും ക്ല​ബി​നാ​യി ഗ്രീ​സ്മാ​ൻ നേ​ടി.
More in Latest News :