തിരുവനന്തപുരം: സംസ്ഥാനത്ത് പാർപ്പിട സമുച്ചയങ്ങൾ നിർമിക്കുന്നതിന് യുഎഇ റെഡ് ക്രസന്റ് അഥോറിറ്റി 20 കോടി രൂപയുടെ സഹായം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒന്നാംഘട്ട സഹായമാണ് നൽകുന്നത്. ഇത് സംബന്ധിച്ചുള്ള എംഒയു ഒപ്പുവെച്ചതായി മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
പ്രളയാനന്തര പുനർനിർമാണത്തിനായി ധനസമാഹരണത്തിന് യുഎഇ സന്ദർശിച്ചപ്പോൾ അവിടുത്തെ ഭരണാധികാരികളുമായി ചർച്ച നടത്തിയിരുന്നു. പാർപ്പിട നിർമാണത്തിന് റെഡ് ക്രസന്റ് സഹായം ലഭ്യമാക്കുമെന്ന് ഉറപ്പു നൽകിയിരുന്നു. അതിന്റെ ഭാഗമായി റെഡ് ക്രസന്റ് ഡപ്യൂട്ടി ജനറൽ സെക്രട്ടറി ഫഹദ് അബ്ദുൾ റഹ്മാൻ ബിൻ സുൽത്താനുമായി സർക്കാർ ധാരാണാപത്രം ഒപ്പിട്ടതായും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിന് നല്കുന്ന സഹായത്തിനും പിന്തുണയ്ക്കും യുഎഇ ഭരണാധികാരികള്‍ക്കും റെഡ് ക്രസന്റിനും മുഖ്യമന്ത്രി നന്ദി പറഞ്ഞു.