ലിസ്ബൺ: പോർച്ചുഗീസ് ലീഗ് കിരീടം ബെൻഫികയ്ക്ക്. സാന്റാ ക്ലാരയെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് തോൽപ്പിച്ചാണ് ബെൻഫിക കിരീടം ഉറപ്പിച്ചത്. രണ്ട് പോയിന്റിന്റെ വ്യത്യാസത്തിലാണ് ബെൻഫികയുടെ കിരീട നേട്ടം.
ഹാരിസ് സെഫെറോവിച്ച്(16,56) ബെൻഫികയ്ക്കായി ഇരട്ടഗോൾ നേടി. ജോ ഫെലിക്സ്(23), റാഫ സിൽവ(39) എന്നിവർ ഒരോ ഗോൾ വീതം വലയിലാക്കി. ഹെൻട്രിക് മാർട്ടിൻ(59) സാന്റാ ക്ലാരയുടെ ആശ്വാസഗോൾ നേടി.
ബെൻഫികയുടെ 37-ാം ലീഗ് കിരീടമാണ്. 34 മത്സരങ്ങളിൽ നിന്ന് 87 പോയിന്റാണ് ബെൻഫിക നേടിയത്.