+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വി​ധ​വ​യെ പി​താ​വ് വി​റ്റു; കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​യ യു​വ​തി സ്വ​യം തീ​കൊ​ളു​ത്തി

ഹാ​പു​ർ: വി​ധ​വ​യാ​യ യു​വ​തി​യെ പി​താ​വ് 10000 രൂ​പ​യ്ക്കു വി​റ്റു, വാ​ങ്ങി​യ ആ​ളും സു​ഹൃ​ത്തു​ക്ക​ളും ചേ​ർ​ന്ന് യു​വ​തി​യെ കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കി, ക്രൂ​ര​പീ​ഡ​ന​ത്തി​ൽ മ​നം​നൊ​ന്ത് യു​വ​
വി​ധ​വ​യെ പി​താ​വ് വി​റ്റു; കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​യ യു​വ​തി സ്വ​യം തീ​കൊ​ളു​ത്തി
ഹാ​പു​ർ: വി​ധ​വ​യാ​യ യു​വ​തി​യെ പി​താ​വ് 10000 രൂ​പ​യ്ക്കു വി​റ്റു, വാ​ങ്ങി​യ ആ​ളും സു​ഹൃ​ത്തു​ക്ക​ളും ചേ​ർ​ന്ന് യു​വ​തി​യെ കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കി, ക്രൂ​ര​പീ​ഡ​ന​ത്തി​ൽ മ​നം​നൊ​ന്ത് യു​വ​തി സ്വ​യം തീ​കൊ​ളു​ത്തി. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഹാ​പൂ​രി​ലാ​ണ് ഞെ​ട്ടി​പ്പി​ക്കു​ന്ന സം​ഭ​വം. 20 വ​യ​സു​ള്ള വ​നി​ത​യാ​ണ് ജീ​ന​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച​ത്. 80 ശ​ത​മാ​നം പൊ​ള്ള​ലേ​റ്റ യു​വ​തി ആ​ശു​പ​ത്രി​യി​ൽ മ​ര​ണ​വു​മാ​യി പോ​ര​ടി​ക്കു​ക​യാ​ണ്.

പി​താ​വും അ​മ്മാ​യി​യും ചേ​ർ​ന്നാ​ണ് യു​വ​തി​യെ വി​റ്റ​ത്. വാ​ങ്ങി​യ ആ​ൾ 10000 രു​പ ന​ൽ​കി. ഇ​യാ​ൾ നി​ര​വ​ധി പേ​രി​ൽ​നി​ന്നു പ​ണം ക​ടം വാ​ങ്ങി​യി​രു​ന്നു. ഈ ​ക​ട​ങ്ങ​ൾ വീ​ട്ടു​ന്ന​തി​നാ​യി പ​ണം ന​ൽ​കി​യ​വ​രു​ടെ വീ​ട്ടി​ൽ യു​വ​തി​യെ ജോ​ലി​ക്കു നി​ർ​ത്തി. ഇ​വ​ർ സ്ത്രീ​യെ പ​ണി​യെ​ടു​പ്പി​ക്കു​ക​യും ക്രൂ​ര​മാ​യി ബ​ലാ​ത്സം​ഗം ചെ​യ്യു​ക​യും ചെ​യ്തു.

പീ​ഡ​നം തു​ട​ർ​ന്ന​പ്പോ​ൾ യു​വ​തി പോ​ലീ​സി​നെ പ​രാ​തി​യു​മാ​യി സ​മീ​പി​ച്ചു. എ​ന്നാ​ൽ പോ​ലീ​സ് കേ​സെ​ടു​ക്കാ​തെ യു​വ​തി​യെ തി​രി​ച്ച​യ​ച്ചു. ഇ​തോ​ടെ യു​വ​തി ജീ​വ​നൊ​ടു​ക്കാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ പോ​ലീ​സ് ന​ട​പ​ടി സ്വീ​ക​രി​ച്ചു. ഇ​തു​വ​രെ 14 പേ​ർ​ക്കെ​തി​രേ​യാ​ണു കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്.
More in Latest News :