+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്രധാനമന്ത്രിക്കെതിരായ മായാവതിയുടെ വാക്കുകൾ തരംതാണതെന്ന് അരുണ്‍ ജയ്റ്റ്ലി

ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി രാ​ഷ്ട്രീ​യ നേ​ട്ട​ത്തി​നാ​യി ഭാ​ര്യ​യെ ഉ​പേ​ക്ഷി​ച്ചെ​ന്ന ബി​എ​സ്പി അ​ധ്യ​ക്ഷ മാ​യാ​വ​തി​യു​ടെ പ്ര​സ്താ​വ​ന​യ്ക്കു മ​റു​പ​ടി​യു​മാ​യി കേ​ന്ദ്ര​മ​ന്ത്രി
പ്രധാനമന്ത്രിക്കെതിരായ മായാവതിയുടെ വാക്കുകൾ തരംതാണതെന്ന് അരുണ്‍ ജയ്റ്റ്ലി
ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി രാ​ഷ്ട്രീ​യ നേ​ട്ട​ത്തി​നാ​യി ഭാ​ര്യ​യെ ഉ​പേ​ക്ഷി​ച്ചെ​ന്ന ബി​എ​സ്പി അ​ധ്യ​ക്ഷ മാ​യാ​വ​തി​യു​ടെ പ്ര​സ്താ​വ​ന​യ്ക്കു മ​റു​പ​ടി​യു​മാ​യി കേ​ന്ദ്ര​മ​ന്ത്രി അ​രു​ൺ ജ​യ്റ്റ്ലി. പ്ര​ധാ​ന​മ​ന്ത്രി​ക്കെ​തി​രാ​യ മാ​യാ​വ​തി​യു​ടെ വാ​ക്കു​ക​ൾ ത​രം​താ​ണ​തെ​ന്ന് അ​രു​ണ്‍ ജ​യ്റ്റ്ലി ട്വി​റ്റ​റി​ൽ കു​റി​ച്ചു.

പൊ​തു​ജീ​വി​തം ന​യി​ക്കാ​ൻ അ​യോ​ഗ്യ​യാ​ണെ​ന്ന് മാ​യാ​വ​തി​യു​ടെ വാ​ക്കു​ക​ൾ തെ​ളി​യി​ക്കു​ന്ന​താ​യും ജ​യ്റ്റ്ലി കൂ​ട്ടി​ച്ചേ​ർ​ത്തു. പ​ശ്ചി​മ​ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി​യെ​യും അ​ദ്ദേ​ഹം വി​മ​ർ​ശി​ച്ചു. ബം​ഗാ​ളി​ൽ ജ​നാ​ധി​പ​ത്യം അ​പ​ക​ട​ത്തി​ലാ​ണ്. പ്ര​തി​പ​ക്ഷ സ്ഥാ​നാ​ർ​ഥി​ക​ളും പ്ര​വ​ർ​ത്ത​ക​രും അ​വി​ടെ ആ​ക്ര​മി​ക്ക​പ്പെ​ടു​ക​യാ​ണെ​ന്നും അദ്ദേഹം പറഞ്ഞു.
More in Latest News :