+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യു​ദ്ധം ക​ഴി​ഞ്ഞു. ക​ർ​മ​ഫ​ലം നി​ങ്ങ​ളെ കാ​ത്തി​രി​ക്കു​ന്നു; മോ​ദി​ക്കു രാ​ഹു​ലി​ന്‍റെ മ​റു​പ​ടി

ന്യൂ​ഡ​ൽ​ഹി: രാ​ജീ​വ് ഗാ​ന്ധി ഒ​ന്നാം ന​ന്പ​ർ അ​ഴി​മ​തി​ക്കാ​ര​നാ​യി​രു​ന്നെ​ന്ന പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ പ​രാ​മ​ർ​ശ​ത്തി​നു മ​റു​പ​ടി​യു​മാ​യി മ​ക​നും കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​നു​മാ​
യു​ദ്ധം ക​ഴി​ഞ്ഞു. ക​ർ​മ​ഫ​ലം നി​ങ്ങ​ളെ കാ​ത്തി​രി​ക്കു​ന്നു; മോ​ദി​ക്കു രാ​ഹു​ലി​ന്‍റെ മ​റു​പ​ടി
ന്യൂ​ഡ​ൽ​ഹി: രാ​ജീ​വ് ഗാ​ന്ധി ഒ​ന്നാം ന​ന്പ​ർ അ​ഴി​മ​തി​ക്കാ​ര​നാ​യി​രു​ന്നെ​ന്ന പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ പ​രാ​മ​ർ​ശ​ത്തി​നു മ​റു​പ​ടി​യു​മാ​യി മ​ക​നും കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​നു​മാ​യി രാ​ഹു​ൽ ഗാ​ന്ധി. മോ​ദി​ക്ക് മോ​ദി​യെ​ക്കു​റി​ച്ച് തോ​ന്നു​ന്ന കാ​ര്യം മ​റ്റു​ള്ള​വ​രു​ടെ മേ​ൽ ചാ​രേ​ണ്ടെ​ന്നും അ​ത് നി​ങ്ങ​ളെ സം​ര​ക്ഷി​ക്കി​ല്ലെ​ന്നും രാ​ഹു​ൽ മോ​ദി​യോ​ടു പ​റ​ഞ്ഞു. ട്വി​റ്റ​റി​ലാ​യി​രു​ന്നു മോ​ദി​യു​ടെ മ​റു​പ​ടി.

മോ​ദി​ജി, യു​ദ്ധം ക​ഴി​ഞ്ഞു. നി​ങ്ങ​ളു​ടെ ക​ർ​മ​ഫ​ലം നി​ങ്ങ​ളെ കാ​ത്തി​രി​ക്കു​ന്നു. നി​ങ്ങ​ളെ​ക്കു​റി​ച്ച് നി​ങ്ങ​ൾ​ക്കു ത​ന്നെ തോ​ന്നു​ന്ന കാ​ര്യം മ​റ്റു​ള്ള​വ​രു​ടെ മേ​ൽ ചാ​രേ​ണ്ട കാ​ര്യ​മി​ല്ല. അ​ത് നി​ങ്ങ​ളെ സം​ര​ക്ഷി​ക്കി​ല്ല. നി​ങ്ങ​ളോ​ടു സ്നേഹ​വും ആ​ശ്ളേ​ഷ​വും മാ​ത്രം- രാ​ഹു​ൽ ട്വീ​റ്റ് ചെ​യ്തു.

ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ൽ സം​സാ​രി​ക്ക​വെ​യാ​യി​രു​ന്നു പ്ര​ധാ​ന​മ​ന്ത്രി മു​ൻ പ്ര​ധാ​ന​മ​ന്ത്രി രാ​ജീ​വ് ഗാ​ന്ധി​ക്കെ​തി​രേ വി​വാ​ദ പ​രാ​മ​ർ​ശം ന​ട​ത്തി​യ​ത്. രാ​ഹു​ലി​ന്‍റെ പി​താ​വ് രാ​ജീ​വ് ഗാ​ന്ധി ഒ​ന്നാം ന​ന്പ​ർ അ​ഴി​മ​തി​ക്കാ​ര​നാ​യാ​ണ് മ​രി​ച്ച​തെ​ന്നു മോ​ദി പ​റ​ഞ്ഞു.

നി​ങ്ങ​ളു​ടെ പി​താ​വി​നെ മി​സ്റ്റ​ർ ക്ലീ​ൻ എ​ന്നാ​യി​രി​ക്കും നി​ങ്ങ​ളു​ടെ സേ​വ​ക​ർ വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്. എ​ന്നാ​ൽ ഒ​ന്നാം ന​ന്പ​ർ അ​ഴി​മ​തി​ക്കാ​ര​നാ​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ജീ​വി​തം അ​വ​സാ​നി​ച്ച​ത്- രാ​ജീ​വ് ഗാ​ന്ധി​ക്കെ​തി​രാ​യ ബോ​ഫോ​ഴ്സ് കേ​സ് സൂ​ചി​പ്പി​ച്ചു​കൊ​ണ്ട് മോ​ദി പ​റ​ഞ്ഞു. യു​പി​എ അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​യു​ടെ ഭ​ർ​ത്താ​വും രാ​ഹു​ലി​ന്‍റെ പി​താ​വു​മാ​യ രാ​ജീ​വ് ഗാ​ന്ധി 1991-ൽ ​വ​ധി​ക്ക​പ്പെ​ട്ടി​രു​ന്നു.
More in Latest News :