+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​വ​ർ എ​ന്‍റെ ഷൂ​ലേ​സ് കെ​ട്ട​ട്ടെ; എ​സ്പി സ്ഥാ​നാ​ർ​ഥി​യെ അ​ധി​ക്ഷേ​പി​ച്ച് വ​രു​ണ്‍ ഗാ​ന്ധി

ന്യൂ​ഡ​ൽ​ഹി: അ​മ്മ​യു​ടെ മ​ണ്ഡ​ല​ത്തി​ൽ പ്ര​ചാ​ര​ണം ന​ട​ത്ത​വെ എ​തി​ർ​സ്ഥാ​നാ​ർ​ഥി​ക്കെ​തി​രേ അ​ധി​ക്ഷേ​പ പ​രാ​മ​ർ​ശ​വു​മാ​യി ബി​ജെ​പി എം​പി വ​രു​ണ്‍ ഗാ​ന്ധി. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ സു​ൽ​ത്താ​ൻ​പൂ​രി​ൽ
അ​വ​ർ എ​ന്‍റെ ഷൂ​ലേ​സ് കെ​ട്ട​ട്ടെ; എ​സ്പി സ്ഥാ​നാ​ർ​ഥി​യെ അ​ധി​ക്ഷേ​പി​ച്ച് വ​രു​ണ്‍ ഗാ​ന്ധി
ന്യൂ​ഡ​ൽ​ഹി: അ​മ്മ​യു​ടെ മ​ണ്ഡ​ല​ത്തി​ൽ പ്ര​ചാ​ര​ണം ന​ട​ത്ത​വെ എ​തി​ർ​സ്ഥാ​നാ​ർ​ഥി​ക്കെ​തി​രേ അ​ധി​ക്ഷേ​പ പ​രാ​മ​ർ​ശ​വു​മാ​യി ബി​ജെ​പി എം​പി വ​രു​ണ്‍ ഗാ​ന്ധി. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ സു​ൽ​ത്താ​ൻ​പൂ​രി​ൽ എ​സ്പി സ​ഥാ​നാ​ർ​ഥി​യാ​യ ച​ന്ദ്ര​ഭ​ദ്ര സിം​ഗി​നെ​തി​രേ​യാ​ണ് പി​ലി​ഫി​ത്തി​ലെ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​യ വ​രു​ണി​ന്‍റെ അ​ധി​ക്ഷേ​പം.

താ​ൻ സ​ഞ്ജ​യ് ഗാ​ന്ധി​യു​ടെ മ​ക​നാ​ണെ​ന്നും ച​ന്ദ്ര​ഭ​ദ്ര സിം​ഗി​നെ പോ​ലെ​യു​ള്ള​വ​രെ കൊ​ണ്ട് ത​ന്‍റെ ഷൂ​ലേ​സു​ക​ൾ കെ​ട്ടി​ക്കു​മെ​ന്നും വ​രു​ണ്‍ പ​റ​ഞ്ഞു. ദൈ​വ​ത്തെ​യ​ല്ലാ​തെ മ​റ്റാ​രെ​യും ഭ​യ​ക്കേ​ണ്ട​തി​ല്ലെ​ന്നും മാ​ന്യ​ത​യി​ല്ലാ​ത്ത മ​നു​ഷ്യ​ൻ മ​രി​ച്ച​തി​നു തു​ല്യ​മാ​ണെ​ന്നും എ​സ്പി സ്ഥാ​നാ​ർ​ഥി​യെ സൂ​ചി​പ്പി​ച്ച് വ​രു​ണ്‍ കൂ​ട്ടി​ച്ചേ​ർ​ത്തു. മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ദി​രാ ഗാ​ന്ധി​യു​ടെ മ​ക​നാ​യ സ​ഞ്ജ​യ് ഗാ​ന്ധി 1980-ൽ ​വി​മാ​ന അ​പ​ക​ട​ത്തി​ലാ​ണ് മ​രി​ക്കു​ന്ന​ത്. സ​ഞ്ജ​യ്-​മേ​ന​കാ ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ് വ​രു​ണ്‍.
സു​ൽ​ത്താ​ൻ​പൂ​രി​ലെ സി​റ്റിം​ഗ് എം​പി​യാ​ണ് വ​രു​ണ്‍. ഇ​ക്കു​റി അ​മ്മ മേ​ന​ക ഗാ​ന്ധി​ക്കു മ​ത്സ​രി​ക്കു​ന്ന​തി​നാ​യി മ​ണ്ഡ​ലം വി​ട്ടു​കൊ​ടു​ത്ത് വ​രു​ണ്‍ പി​ലി​ഫി​ത്തി​ലേ​ക്കു മാ​റു​ക​യാ​യി​രു​ന്നു. കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ പി​തൃ​സ​ഹോ​ദ​ര​ൻ കൂ​ടി​യാ​ണ് സ​ഞ്ജ​യ്.
More in Latest News :