ഭോപ്പാൽ: ഭോപ്പാൽ ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി പ്രജ്ഞാ സിംഗ് താക്കൂറിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. വിലക്ക് ലംഘിച്ച് തെരഞ്ഞെടുപ്പ് പ്രചരണം നടത്തിയെന്ന പരാതിയിൽ ഭോപ്പാൽ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറാണ് നോട്ടീസ് അയച്ചത്.
വിവാദ പരാമർശത്തിന്റെ പേരിൽ കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രജ്ഞാ സിംഗ് താക്കൂറിനെ 72 മണിക്കൂർ തെരഞ്ഞെടുപ്പ് പ്രചരണത്തിൽനിന്നു വിലക്കിയിരുന്നു. ഇതിനിടെ പ്രജ്ഞാ സിംഗ് പ്രചരണം നടത്തിയെന്നാണ് പരാതി ലഭിച്ചിരിക്കുന്നത്.
ഹേമന്ദ് കർക്കറെയുടെ മരണം, ബാബറി മസ്ജിദ് തകർക്കൽ എന്നീ വിഷയങ്ങളിൽ പ്രജ്ഞാ സിംഗ് നടത്തിയ വിവാദ പരാമർശങ്ങളുടെ പേരിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി സ്വീകരിച്ചത്.