ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന് മർദനം മോത്തിബാഗിൽ റോഡ് ഷോയ്ക്കിടെ ആയിരുന്നു സംഭവം. തുറന്ന വാഹനത്തിൽ ജീപ്പിൽ ചാടിക്കയറിയ യുവാവ് മുഖത്തടിക്കുകയായിരുന്നു.
ആൾക്കൂട്ടത്തെ നോക്കി കൈവീശി കാണിക്കുകയായിരുന്ന കേജരിവാളിനെ മെറൂൺ നിറത്തിലുള്ള ഷർട്ട് ധരിച്ച യുവാവ് ആക്രമിക്കുകയായിരുന്നു. അക്രമിയെ പ്രവർത്തകർ ചേർന്നു പിടിച്ചുമാറ്റി. ആക്രമണത്തിനുള്ള പ്രകോപനം വ്യക്തമായിട്ടില്ല.
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആറാം ഘട്ടത്തിലാണ് ഡൽഹിയിൽ തെരഞ്ഞെടുപ്പ്. മെയ് 12നാണ് ഡൽഹി പോളിംഗ് ബൂത്തിലേക്ക് പോകുക.

#WATCH: A man slaps Delhi Chief Minister Arvind Kejriwal during his roadshow in Moti Nagar area. (Note: Abusive language) pic.twitter.com/laDndqOSL4
— ANI (@ANI) May 4, 2019