+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​നോ​ജ് തി​വാ​രി ന​ല്ല ഡാ​ൻ​സ​റാ​ണ്: പ​രി​ഹാ​സ​വു​മാ​യി കേ​ജ​രി​വാ​ൾ

ന്യൂ​ഡ​ൽ​ഹി: ബി​ജെ​പി നേ​താ​വും ലോ​ക്സ​ഭാ സ്ഥാ​നാ​ർ​ഥി​യു​മാ​യ മ​നോ​ജ് തി​വാ​രി​യെ പ​രി​ഹ​സി​ച്ച് ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി​യും ആം ​ആ​ദ്മി പാ​ർ​ട്ടി നേ​താ​വു​മാ​യ അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ. മ​നോ​ജ് തി​
മ​നോ​ജ് തി​വാ​രി ന​ല്ല ഡാ​ൻ​സ​റാ​ണ്: പ​രി​ഹാ​സ​വു​മാ​യി കേ​ജ​രി​വാ​ൾ
ന്യൂ​ഡ​ൽ​ഹി: ബി​ജെ​പി നേ​താ​വും ലോ​ക്സ​ഭാ സ്ഥാ​നാ​ർ​ഥി​യു​മാ​യ മ​നോ​ജ് തി​വാ​രി​യെ പ​രി​ഹ​സി​ച്ച് ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി​യും ആം ​ആ​ദ്മി പാ​ർ​ട്ടി നേ​താ​വു​മാ​യ അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ. മ​നോ​ജ് തി​വാ​രി​യു​ടെ ഡാ​ൻ​സ് മി​ക​ച്ച​താ​ണ്. തി​വാ​രി​ക്ക് ഡാ​ൻ​സ് ചെ​യ്യാ​ൻ ന​ന്നാ​യി അ​റി​യാ​മെ​ന്നും എ​ന്നാ​ൽ ജ​ന​സേ​വ​നം അ​റി​യി​ല്ലെ​ന്നും കേ​ജ​രി​വാ​ൾ പ​രി​ഹ​സി​ച്ചു.

ആം ​ആ​ദ്മി പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി ദി​ലീ​പ് പാ​ണ്ഡെ​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​നി​ടെ​യാ​യി​രു​ന്ന കേ​ജ​രി​വാ​ളി​ന്‍റെ പ​രി​ഹാ​സം. എ​ങ്ങ​നെ ഡാ​ൻ​സ് ചെ​യ്യാ​മെ​ന്ന് മ​നോ​ജ് തി​വാ​രി​യ്ക്ക് ന​ന്നാ​യി അ​റി​യാം. എ​ന്നാ​ൽ ഞ​ങ്ങ​ളു​ടെ സ്ഥാ​നാ​ർ​ഥി​യാ​യ ദി​ലീ​പ് പാ​ണ്ഡെ​യ്ക്ക് ഡാ​ൻ​സ് അ​റി​യി​ല്ല. പ​ക്ഷേ എ​ങ്ങ​നെ ജ​ന​സേ​വ​നം ചെ​യ്യ​ണ​മെ​ന്ന് അ​ദ്ദേ​ഹ​ത്തി​ന​റി​യാം. ജ​ന​ങ്ങ​ൾ​ക്ക് വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്കാ​ണ് വോ​ട്ട് ചേ​യ്യേ​ണ്ട​ത്. അ​ല്ലാ​തെ ന​ന്നാ​യി ഡാ​ൻ​സ് ചെ​യ്യു​ന്ന​വ​ർ​ക്ക​ല്ലെ​ന്നും കേ​ജ​രി​വാ​ൾ കൂ​ട്ടി​ച്ചേ​ർ​ത്തു.

കോ​ണ്‍​ഗ്ര​സി​ന്‍റെ ഷീ​ലാ ദീ​ക്ഷി​തി​നെ​തി​രെ​യും ദി​ലീ​പ് പാ​ണ്ഡെ​യ്ക്കെ​തി​രെ​യു​മാ​ണ് നോ​ർ​ത്ത് ഈ​സ്റ്റ് ഡ​ൽ​ഹി​യി​ൽ മ​നോ​ജ് തി​വാ​രി മ​ത്സ​രി​ക്കു​ന്ന​ത്. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ആ​റാം ഘ​ട്ട​ത്തി​ലാ​ണ് ഡ​ൽ​ഹി​യി​ൽ വോ​ട്ടെ​ടു​പ്പ്.
More in Latest News :