ലണ്ടൻ: അയാക്സ് ആംസ്റ്റർഡാമിന്റെ സുന്ദര ഫുട്ബോളിന് മുമ്പിൽ ടോട്ടനവും അടിയറവു പറഞ്ഞു. യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ ആദ്യപാദ സെമിയിൽ അയാസ്കിന് ജയം. ടോട്ടനം ഹോട്സ്പറിനെ അവരുടെ ഹോം ഗ്രൗണ്ടില്‍ 1-0ന് കീഴടക്കി. 15-ാം മിനിറ്റിൽ മധ്യനിര താരം ഡോണി വാന്‍ ഡെ ബീക് നേടിയ ഗോളാണ് അയാക്സിന്റെ വിജയമൊരുക്കിയത്.
അയാക്സ് ഒരിക്കൽ കൂടി കരുത്തുകാട്ടിയപ്പോൾ ടോട്ടനം പതറുകയായിരുന്നു. ടോട്ടനം നടത്തിയ മുന്നേറ്റങ്ങൾ അയാക്സിന്റെ യുവനിരയുടെ പ്രതിരോധത്തിൽ തട്ടി മടങ്ങി. മികച്ച ഗോളവസരങ്ങളും അയാക്സിന് ലഭിച്ചു. രണ്ടാം പകുതിയില്‍ അയാക്സിന്റെ ഡേവിഡ് നെരസിന്റെ ഷോട്ട് പോസ്റ്റില്‍ ഇടിച്ചാണ് പുറത്തുപോയത്.
ടോട്ടനം ഹോട്സ്പറിന്റെ സ്റ്റേഡിയത്തിൽ ഗോള്‍ നേടാന്‍ കഴിഞ്ഞതോടെ സെമി ഫൈനലില്‍ അയാക്സിന് മുന്‍തൂക്കം ലഭിച്ചിരിക്കുകയാണ്.