ശ്രീനഗർ: ജമ്മു കാഷ്മീരിലെ റംബാനിൽ മിനി ബസ് കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് കുട്ടികളും രണ്ട് സ്ത്രീകളും ഉൾപ്പെടെ 11 പേർ മരിച്ചു. നാല് പേർക്ക് പരിക്കേറ്റു. ശനിയാഴ്ച രാവിലെ 10.30നായിരുന്നു സംഭവം.
ചന്ദർകോട്ടിൽനിന്നും രാജ്ഗഡിലേക്ക് പോയ ബസാണ് അപകടത്തിൽപെട്ടതെന്ന് പോലീസ് അറിയിച്ചു. പരിക്കേറ്റവരെ ജമ്മുവിലെ ജിഎംസി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാല് പേരുടെയും നില ഗുരുതരമാണ്. അഞ്ച് പേർ സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചിരുന്നു.
ഡ്രൈവർക്കു വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകട കാരണമെന്നും പോലീസ് പറഞ്ഞു.