+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബി​ജെ​പി​യെ പി​ടി​ച്ചു​ല​യ്ക്കാ​ൻ പ്രി​യ​ങ്ക വ​ള​ർ​ന്നി​ട്ടി​ല്ലെ​ന്ന് യോ​ഗി

ല​ക്നോ: എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി​ക്ക് ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ബി​ജെ​പി അ​ശ്വ​മേ​ധം ത​ടു​ക്കാ​നാ​വി​ല്ലെ​ന്ന് ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ്. ബി
ബി​ജെ​പി​യെ പി​ടി​ച്ചു​ല​യ്ക്കാ​ൻ പ്രി​യ​ങ്ക വ​ള​ർ​ന്നി​ട്ടി​ല്ലെ​ന്ന് യോ​ഗി
ല​ക്നോ: എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി​ക്ക് ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ബി​ജെ​പി അ​ശ്വ​മേ​ധം ത​ടു​ക്കാ​നാ​വി​ല്ലെ​ന്ന് ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ്. ബി​ജെ​പി​യെ പി​ടി​ച്ചു​കെ​ട്ടാ​ൻ പ്രി​യ​ങ്ക​യ​ക്കാ​വി​ല്ല. സ​ജീ​വ രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക് പ്രി​യ​ങ്ക വ​ന്ന​തു​കൊ​ണ്ടൊ​ന്നും ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബി​ജെ​പി​യു​ടെ വോ​ട്ട് കു​റ​യി​ല്ല- യോ​ഗി പ​റ​ഞ്ഞു.

മു​ൻ​പും പ്രി​യ​ങ്ക കോ​ൺ​ഗ്ര​സി​നാ​യി തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​റ​ങ്ങി​യി​ട്ടു​ണ്ട്. അ​ന്നൊ​ന്നും ഒ​രു നേ​ട്ട​വും കോ​ൺ​ഗ്ര​സി​നു​ണ്ടാ​യി​ല്ല. ബി​ജെ​പി​ക്ക് കോ​ട്ട​വും ത​ട്ടി​യി​ട്ടി​ല്ല. അ​ത് ത​ന്നെ​യാ​യി​രി​ക്കും ഇ​ത്ത​വ​ണ​യും സം​ഭ​വി​ക്കു​ക - യോ​ഗി കൂ​ട്ടി​ച്ചേ​ർ​ത്തു.

യു​പി​യി​ലെ എ​സ്പി-​ബി​എ​സ്പി സ​ഖ്യ​ത്തെ​യും യോ​ഗി പ​രി​ഹ​സി​ച്ചു. ബി​ജെ​പി​ക്കെ​തി​രാ​യി ഉ​യ​ർ​ന്നു​വ​ന്ന ആ ​സ​ഖ്യ​ത്തി​ൽ ഇ​പ്പോ​ൾ​ത്ത​ന്നെ പൊ​ട്ടി​ത്തെ​റി​ക​ളു​ണ്ടെ​ന്നാ​യി​രു​ന്നു യോ​ഗി​യു​ടെ ആ​രോ​പ​ണം.
More in Latest News :