+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മോദി ജയിച്ചാൽ ഇനിയൊരു തെരഞ്ഞെടുപ്പില്ല; വിവാദ പ്രസ്താവനയുമായി സാക്ഷി മഹാരാജ്

ലക്നോ: വിവാദ പ്രസ്താവനകളിലൂടെ കുപ്രസിദ്ധനായ ബിജെപി എംപി സാക്ഷി മഹാരാജ് വീണ്ടും പാർട്ടിയെ പ്രതിരോധത്തിലാക്കി രംഗത്ത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരിക്കൽ കൂടി ജയിച്ച് അധികാരത്തിലെത്തിയാൽ രാജ്യത്ത് ഇ
മോദി ജയിച്ചാൽ ഇനിയൊരു തെരഞ്ഞെടുപ്പില്ല; വിവാദ പ്രസ്താവനയുമായി സാക്ഷി മഹാരാജ്
ലക്നോ: വിവാദ പ്രസ്താവനകളിലൂടെ കുപ്രസിദ്ധനായ ബിജെപി എംപി സാക്ഷി മഹാരാജ് വീണ്ടും പാർട്ടിയെ പ്രതിരോധത്തിലാക്കി രംഗത്ത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരിക്കൽ കൂടി ജയിച്ച് അധികാരത്തിലെത്തിയാൽ രാജ്യത്ത് ഇനി തെരഞ്ഞെടുപ്പുണ്ടാകില്ലെന്ന് അദ്ദേഹം പറഞ്ഞു. ഉത്തർപ്രദേശിലെ ഉന്നാവോയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു സാക്ഷിയുടെ ജനാധിപത്യത്തിന് നേരെയുള്ള വെല്ലുവിളിയുണ്ടായത്.

നരേന്ദ്ര മോദി ഒരു രാജ്യാന്തര നേതാവാണ്. രാജ്യമെന്നാൽ അദ്ദേഹം തന്നെയാണ്. ബിജെപിക്ക് കഴിഞ്ഞ തവണത്തേക്കാൾ മികച്ച വിജയമുണ്ടാകുമെന്നും ഇനി ഒരു തെരഞ്ഞെടുപ്പ് രാജ്യത്തുണ്ടാകില്ലെന്നുമായിരുന്നു സാക്ഷി മഹാരാജിന്‍റെ പ്രസംഗം. 2014 തെരഞ്ഞെടുപ്പിന് മുൻപ് മോദി തരംഗമുണ്ടെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ ഈ തെരഞ്ഞെടുപ്പിൽ മോദി സുനാമിയുണ്ടാകുമെന്നും ബിജെപി എംപി അവകാശപ്പെട്ടു.

മുസ്ലിം ജനസംഖ്യ സംബന്ധിച്ച വിഷയത്തിൽ ഉൾപ്പടെ നിരവധി വിവാദ പരാമർശങ്ങളുടെ പേരിൽ കുപ്രസിദ്ധനായ എംപിയാണ് സാക്ഷി മഹാരാജ്. വിവാദ പ്രസ്താവനകളുടെ പേരിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരു തവണ അദ്ദേഹത്തെ താക്കീത് ചെയ്തിരുന്നു. വരുന്ന തെരഞ്ഞെടുപ്പിൽ സാക്ഷി മഹാരാജിന് ബിജെപി സ്ഥാനാർഥിത്വം നൽകില്ലെന്ന് കഴിഞ്ഞ ദിവസം റിപ്പോർട്ടുകളുണ്ടായിരുന്നു.

താൻ സ്ഥാനാർഥിയല്ലെങ്കിൽ യുപിയിൽ ബിജെപി തകർന്നടിയുമെന്നായിരുന്നു സാക്ഷിയുടെ മുന്നറിയിപ്പ്. സീറ്റ് ആവശ്യപ്പെട്ട് കേന്ദ്ര നേതൃത്വത്തിനും യുപി നേതൃത്വത്തിനും അദ്ദേഹം കത്ത് നൽകിയിരുന്നു. സീറ്റ് ലഭിക്കുമോ എന്ന സന്ദേഹത്തിനിടെയാണ് സാക്ഷി വീണ്ടും വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുന്നത്.
More in Latest News :