കൊയിലാണ്ടി: വടകരയിലെ എൽഡിഎഫ് സ്ഥാനാർഥി പി.ജയരാജനെ തട്ടികളയുമെന്ന് ഫോണില്‍ ഭീഷണി. കൊയിലാണ്ടിയിൽ തെരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നതിനിടെയാണ് ഫോൺ സന്ദേശമെത്തിയത്. കൊയിലാണ്ടി പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
സ്ഥാനാർഥിത്വത്തിൽ നിന്നും പിൻമാറണമെന്നും തട്ടിക്കളയുമെന്നുമായിരുന്നു ഭീഷണി. ഇന്റർനെറ്റ് കോൾവഴിയാണ് ഭീഷണി വന്നത്. ഇതുസംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനർ എ.എൻ.ഷംസീർ എംഎൽഎ വടകര എസ്പിക്ക് പരാതി നൽകി. തുടർന്ന് കൊയിലാണ്ടി പോലീസ് വെള്ളിയാഴ്ച രാത്രിയോടെ കേസെടുത്ത് അന്വേഷണം തുടങ്ങി.