+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മതിലുപണി തടഞ്ഞ് കോൺഗ്രസ്; വീറ്റോ പ്രയോഗിച്ച് ട്രംപ്

വാ​ഷിം​ഗ്ട​ൺ: മെ​ക്സി​ക്ക​ൻ അ​തി​ർ​ത്തി​യി​ൽ മ​തി​ൽ നി​ർ​മി​ക്കു​ന്ന​തി​ന് പ​ണം ക​ണ്ടെ​ത്തു​ന്ന​ത് വീ​റ്റോ അ​ധി​കാ​രം ഉ​പ​യോ​ഗി​ച്ച് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ട്രം​പ് പ്ര​ഖ്യാ​പി​ച്ച അ
മതിലുപണി തടഞ്ഞ് കോൺഗ്രസ്; വീറ്റോ പ്രയോഗിച്ച് ട്രംപ്
വാ​ഷിം​ഗ്ട​ൺ: മെ​ക്സി​ക്ക​ൻ അ​തി​ർ​ത്തി​യി​ൽ മ​തി​ൽ നി​ർ​മി​ക്കു​ന്ന​തി​ന് പ​ണം ക​ണ്ടെ​ത്തു​ന്ന​ത് വീ​റ്റോ അ​ധി​കാ​രം ഉ​പ​യോ​ഗി​ച്ച് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ട്രം​പ് പ്ര​ഖ്യാ​പി​ച്ച അ​ടി​യ​ന്ത​രാ​വ​സ്ഥ ത​ട​യു​ന്ന​തി​ന് കൊ​ണ്ടു​വ​ന്ന പ്ര​മേ​യം യു​എ​സ് കോ​ൺ​ഗ്ര​സി​ൽ പാ​സാ​ക്കി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് നീ​ക്കം. അ​ധി​കാ​ര​ത്തി​ലെ​ത്തി​യ ശേ​ഷം ആ​ദ്യ​മാ​യാ​ണ് ട്രം​പ് വീ​റ്റോ അ​ധി​കാ​രം ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

മെ​ക്സി​ക്ക​ന്‍ മ​തി​ല്‍ നി​ര്‍​മി​ക്കു​ന്ന​തി​നാ​യി കോ​ൺ​ഗ്ര​സ‌് പ​ണം ന​ൽ​കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചും മ​തി​ലി​ന‌് പ​ണം ക​ണ്ടെ​ത്താ​നു​മാ​ണ‌് ട്രം​പ‌് അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ച​ത‌്. അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​രും മ​യ​ക്കു​മ​രു​ന്നു ക​ച്ച​വ​ട​ക്കാ​രും അ​മേ​രി​ക്ക​യി​ൽ ക​ട​ക്കു​ന്ന​ത‌് ത​ട​യാ​ൻ മെ​ക്‌​സി​ക്ക​ൻ അ​തി​ർ​ത്തി​യി​ൽ മ​തി​ൽ കൂ​ടി​യേ തീ​രൂ​വെ​ന്നാ​ണ് ട്രം​പി​ന്‍റെ വാ​ദം. മ​തി​ലി​നാ​യി താ​ൻ ഏ​ത​റ്റം വ​രെ​യും പോ​കു​മെ​ന്നും അ​ത് രാ​ജ്യ​ത്തി​ന്‍റെ സു​ര​ക്ഷ​യു​ടെ പ്ര​ശ്ന​മാ​ണെ​ന്നും ട്രം​പ് വ്യ​ക്ത​മാ​ക്കു​ന്നു.




ട്രം​പി​ന്‍റെ അ​ടി​യ​ന്ത​രാ​വ​സ്ഥ ത​ട​യാ​ൻ 41നെ​തി​രെ 59 വോ​ട്ടു​ക​ൾ​ക്കാ​ണ് സെ​ന​റ്റ് ബി​ൽ പാ​സാ​ക്കി​യ​ത്.12 റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി അം​ഗ​ങ്ങ​ളും ഡെ​മോ​ക്രാ​റ്റു​ക​ളെ അ​നു​കൂ​ലി​ച്ച് ട്രം​പി​ന്‍റെ തീ​രു​മാ​ന​ത്തി​നെ​തി​രെ വോ​ട്ട് ചെ​യ്തു. ഇ​തോ​ടെ വീ​റ്റോ അ​ധി​കാ​രം ട്രം​പ് ഉ​പ​യോ​ഗി​ക്കു​ക​യാ​യി​രു​ന്നു. മാ​ർ​ച്ച് 26ന് ​വീ​ണ്ടും വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​മെ​ന്ന് യു​എ​സ് ഹൗ​സ് ലീ​ഡ​ർ നാ​ൻ​സി പെ​ലോ​സി പ​റ​ഞ്ഞു. ട്രം​പി​ന്‍റെ വീ​റ്റോ അ​ധി​കാ​രം മ​റി​ക​ട​ക്കാ​ൻ സെ​ന​റ്റി​ലെ 67 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷം ആ​വി​ശ്യ​മാ​ണ്.

ട്രം​പി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പു വാ​ഗ്ദാ​ന​ങ്ങ​ളി​ലൊ​ന്നാ​യി​രു​ന്നു മെ​ക്സി​ക്ക​ൻ മ​തി​ൽ. മെ​ക്സി​ക്ക​ൻ മ​തി​ലി​നാ​യി ആ​റു ബി​ല്യ​ണ്‍ ഡോ​ള​ര്‍ ആ​ണ് അ​നു​വ​ദി​ച്ച​ത്. എ​ന്നാ​ൽ, സെ​ന​റ്റി​ൽ പ്ര​തി​പ​ക്ഷ ഡെ​മോ​ക്രാ​റ്റു​ക​ൾ എ​തി​രു നി​ൽ​ക്കു​ക​യാ​ണ്.
More in Latest News :