ജയ്പുർ: വിവാഹേതര ബന്ധം സർക്കാർ ജീവനക്കാർക്കെതിരെ വകുപ്പുതല നടപടിയെടുക്കാനുള്ള കാരണമല്ലെന്ന് രാജസ്ഥാൻ ഹൈക്കോടതി. പോലീസ് ഉദ്യോഗസ്ഥർ നൽകിയ റിട്ട് പെറ്റീഷൻ പരിഗണിച്ച് ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റേതാണ് വിധി. വിവാഹേതര ബന്ധത്തിന്റെ പേരിൽ വകുപ്പുതല നടപടി നേരിട്ട പോലീസ് ഇൻസ്പെക്ടറും വനിതാ കോൺസ്റ്റബിളും നൽകിയ ഹർജിയിലാണ് ഉത്തരവുണ്ടായത്.
ഇരുവരുടേയും സസ്പെൻഷനും വകുപ്പുതല നടപടിയും കോടതി സ്റ്റേ ചെയ്തു. സർക്കാർ നടപടി നിയമവിരുദ്ധമാണെന്ന് ഉത്തരവിൽ ജസ്റ്റീസ് സഞ്ജീവ് പ്രകാശ് ശർമ പറഞ്ഞു.
ഇരുവരുടേയും സസ്പെൻഷനും വകുപ്പുതല നടപടിയും കോടതി സ്റ്റേ ചെയ്തു. സർക്കാർ നടപടി നിയമവിരുദ്ധമാണെന്ന് ഉത്തരവിൽ ജസ്റ്റീസ് സഞ്ജീവ് പ്രകാശ് ശർമ പറഞ്ഞു.