ക്രൈസ്റ്റ്ചർച്ച്: ന്യൂസിലന്‍ഡിലെ ക്രൈസ്റ്റ്ചര്‍ച്ചിൽ മുസ്ലീം പള്ളികളിലുണ്ടായ വെടിവയ്പ്പില്‍ മരിച്ചവരുടെ എണ്ണം 49 ആയി. നിരവധിപ്പേർക്ക് ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇവരിൽ പലരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം, അക്രമി ഓസ്ട്രേലിയൻ പൗരനാണെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. ബ്രണ്ടൻ ടാറന്റ് (28) ആണ് നരനായാട്ടിന് പിന്നിൽ. ഇയാളുടെ തീവ്ര നിലപാടുകൾ വ്യക്തമാക്കുന്ന 73 പേജുള്ള കുറിപ്പും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.
ആക്രമണത്തിന്റെ ദൃശ്യങ്ങൾ പ്രതി ലൈവായി ഫേസ്ബുക്കിൽ സ്ട്രീം ചെയ്തിരുന്നു. സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഈ വീഡിയോ പങ്കുവയ്ക്കുന്നതിനെതിരേ ന്യൂസിലൻഡ് പോലീസ് രംഗത്തെത്തിയിട്ടുണ്ട്. വീഡിയോ ദൃശ്യങ്ങൾ നീക്കാൻ ശ്രമം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.