തിരുവനന്തപുരം: ഇടുക്കി സീറ്റ് പി.ജെ. ജോസഫിന് നൽകില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ഇടുക്കിയും വടകരയും കോണ്‍ഗ്രസിന്റെ സീറ്റുകളാണ്. ഇത് മറ്റാർക്കും വിട്ടുനൽകില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കേരളാ കോണ്‍ഗ്രസിലെ തർക്കത്തിനു പിന്നാലെ ജോസഫ് ഇടുക്കി സീറ്റ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ സീറ്റിന്റെ കാര്യത്തിൽ ജോസഫിന് ഒരു ഉറപ്പും നൽകിയിട്ടില്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.
മുതിർന്ന നേതാക്കൾ ലോക്സഭയിലേക്ക് മത്സരിക്കുന്നത് ഹൈക്കമാൻഡ് തീരുമാനിക്കും. എഐസിസി മുൻ വക്താവ് ടോം വടക്കന്‍ മനംമാറ്റമുണ്ടായത് എന്തുകൊണ്ടെന്ന് അറിയില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.