ബാങ്കോക്ക്: തായ്ലൻഡിൽ ചികിത്സയുടെ ഭാഗമായി കഞ്ചാവ് ഉപയോഗിക്കാൻ അനുമതി. ചികിൽസാ ആവശ്യങ്ങൾക്കും ഗവേഷണങ്ങൾക്കും കഞ്ചാവ് നിയമവിധേയമാക്കി. 1979ലെ നാർകോട്ടിക് ആക്ടിനു ഭേദഗതി നിർദേശിക്കുന്ന ബില്ലിന് ദേശീയ അസംബ്ലിയുടെ അംഗീകാരം ലഭിച്ചു.
ഏഷ്യൻ മേഖലയിൽ ആദ്യമായാണ് ഒരു രാജ്യം കഞ്ചാവ് ഉപയോഗത്തിന് അനുമതി നൽകുന്നത്. 1930വരെ പരമ്പരാഗത ആയുർവേദ മരുന്ന് എന്ന നിലയിൽ തായ്ലൻഡിൽ കഞ്ചാവ് ഉപയോഗിച്ചിരുന്നു. അതിനുശേഷം ശേഷമാണ് തായ്ലൻഡിൽ കഞ്ചാവ് നിരോധിക്കുന്നത്.
ഏഷ്യയിലെ പല രാജ്യങ്ങളും ലഹരി കൈവശം വയ്ക്കുന്നതു കടുത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റമായാണ് പരിഗണിക്കുന്നത്.