+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫ്രാന്‍സിലെ കേമൻ എംബാപ്പെ തന്നെ; താരത്തിന് ഫ്രഞ്ച് പ്ലെയർ ഓഫ് ദി ഇയർ പുരസ്കാരം

പാ​രീ​സ്: ഫ്ര​ഞ്ച് യു​വ​താ​രം കൈ​ലി​യ​ൻ എം​ബാ​പ്പെ​യെ തേ​ടി വീ​ണ്ടും പു​ര​സ്കാ​രം. 2018ലെ ​ഫ്ര​ഞ്ച് പ്ലെ​യ​ർ ഓ​ഫ് ദി ​ഇ​യ​റാ​യി എം​ബാ​പ്പെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. റാ​ഫേ​ൽ വ​രാ​ൻ, ആ​ൻ​ത്വാ​ൻ ഗ്രീ​സ
ഫ്രാന്‍സിലെ കേമൻ എംബാപ്പെ തന്നെ; താരത്തിന് ഫ്രഞ്ച് പ്ലെയർ ഓഫ് ദി ഇയർ പുരസ്കാരം
പാ​രീ​സ്: ഫ്ര​ഞ്ച് യു​വ​താ​രം കൈ​ലി​യ​ൻ എം​ബാ​പ്പെ​യെ തേ​ടി വീ​ണ്ടും പു​ര​സ്കാ​രം. 2018ലെ ​ഫ്ര​ഞ്ച് പ്ലെ​യ​ർ ഓ​ഫ് ദി ​ഇ​യ​റാ​യി എം​ബാ​പ്പെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. റാ​ഫേ​ൽ വ​രാ​ൻ, ആ​ൻ​ത്വാ​ൻ ഗ്രീ​സ്മാ​ൻ എ​ന്നി​വ​രെ പി​ന്നി​ലാ​ക്കി​യാ​ണ് പി​എ​സ്ജി താ​രം എം​ബാ​പ്പെ​യു​ടെ നേ​ട്ടം.

റ​ഷ്യ​ൻ ലോ​ക​ക​പ്പി​ൽ ഫ്രാ​ൻ​സി​നെ ചാ​മ്പ്യ​ൻ​മാ​രാ​ക്കു​ന്ന​തി​ൽ നി​ർ​ണാ​യ​ക പ​ങ്ക് വ​ഹി​ച്ച എം​ബാ​പ്പെ മി​ക​ച്ച യു​വ​താ​ര​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രു​ന്നു. ബാ​ല​ണ്‍ ഡി ​ഓ​റി​ൽ മി​ക​ച്ച യു​വ​താ​ര​ത്തി​നു​ള്ള കോ​പ്പാ പു​ര​സ്കാ​ര​വും താ​ര​ത്തെ തേ​ടി​യെ​ത്തി​യി​രു​ന്നു. ബാ​ല​ണ്‍ ഡി ​ഓ​ർ ന​ല്കു​ന്ന ഫ്രാ​ൻ​സ് ഫു​ട്ബോ​ൾ മാ​ഗ​സി​ൻ ത​ന്നെ​യാ​ണ് മി​ക​ച്ച ഫ്ര​ഞ്ച് താ​ര​ത്തെ​യും തെ​ര​ഞ്ഞെ​ടു​ത്ത​ത്.

പി​എ​സ്ജി​ക്കു വേ​ണ്ടി​യും താ​രം മി​ക​ച്ച പ്ര​ക​ട​നം എം​ബാ​പ്പെ പു​റ​ത്തെ​ടു​ത്തി​രു​ന്നു. ഈ ​വ​ര്‍​ഷം 34 ഗോ​ളു​ക​ളും എം​ബാ​പ്പെ നേ​ടി. ഫ്ര​ഞ്ച് ലീ​ഗ്, ഫ്ര​ഞ്ച് ക​പ്പ്, ഫ്ര​ഞ്ച് ലീ​ഗ് ക​പ്പ് എ​ന്നി​വ പി​എ​സ്ജി​ക്കു നേ​ടി​ക്കൊ​ടു​ക്കു​ന്ന​തി​ല്‍ എം​ബാ​പ്പെ മു​ന്നി​ൽ​നി​ന്നു.
More in Latest News :